CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 31 Minutes 15 Seconds Ago
Breaking Now

ദശാബ്ദിയുടെ നിറവില്‍ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ ഇടവക.

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു കെ റീജിയണില്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ പ്രഥമ ദേവാലയമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി ഈ വര്‍ഷം അതിന്റെ ദശാബ്ദി ആഘോഷിക്കുന്നു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികകളാണ് ഇടവകയില്‍ നടത്തപ്പെടുന്നത് . ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നാളെ  വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച്  നടത്തപ്പെടുന്നു.

ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ പ്രധാനമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും, മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ യു കെ റിജിയണല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ആതിഥേയത്വവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച്ചകളില്‍ ഈ ഇടവകയില്‍ വിശുദ്ധ കുര്‍ബന നടത്തി വരുന്നു.

പള്ളിയുടെ അഡ്രസ് . സെന്റ് ഡേവിഡ് ചില്‍ഡ് വാള്‍ ചർച്ച്   , റോക്കി ലയിന്‍, ചില്‍ഡ്‌വാള്‍ , ലിവര്‍പൂള്‍ L16 1J-A.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

വികാരി, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്:-  07411932075

സെക്രറട്ടറി , തൊമ്മച്ചന്‍ സ്‌കറിയ :- 07939089420

വൈസ് പ്രസിഡന്റ്, രാജു പൗലോസ് :- 07875665520




കൂടുതല്‍വാര്‍ത്തകള്‍.