CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 16 Seconds Ago
Breaking Now

കാത്തലിക് കരിസ്മാറ്റിക് ബൈബിൾ കണ്‍വെൻഷൻ (ലണ്ടൻ കണ്‍വെൻഷൻ) ശനിയാഴ്ച, ബാർകിംഗ് ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ; ഒരുക്കങ്ങൾ പൂർത്തിയായി.

"അന്യ സ്ഥലത്ത് ആയിരം ദിവസത്തെക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം ആയിരിക്കുന്നതു കൂടുതൽ അഭികാമ്യമാണ്, എന്തെന്നാൽ നീ എനിക്ക് വിലപ്പെട്ടവനും, ബഹുമാന്യനും, പ്രിയങ്കരനും ആണ്."

സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന കരിസ്മാറ്റിക്  ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. റവ.ഫാ സോജി ഓലിക്കല്‍,   ബ്രെന്റുവുഡ് രൂപതാ സീറോ മലബാർ ചാപ്ലൈൻ ഫാ.ജോസ് അന്ത്യാംകളം എന്നിവർ ശുശ്രൂഷകള്‍ നയിക്കും. പതിനെട്ടാം തീയതി  ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു മണി വരെ ബാർകിങ്ങിലുള്ള ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ വെച്ചായിരിക്കും കണ്‍വെൻഷൻ നടത്തപ്പെടുക. പാർക്കിംഗ്  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇംഗ്ലീഷ്, മലയാളം  ഈ രണ്ടു ഭാഷകളിൽ ശുശ്രൂഷകൾ നടത്തുന്നു. പാരീഷിലെ ഇംഗ്ലീഷ് സ്പീകിംഗ് വ്യക്തികളെയും ഈ കണ്‍വെൻഷനിലേക്ക്  ക്ഷണിക്കുന്നു. ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന രണ്ടു ഹാളിൽ വച്ചായിരിക്കും ഇംഗ്ലീഷ്, മലയാളം ശുശ്രൂഷകൾ നടത്തുക.

കുര്‍ബാന,വചനപ്രഘോഷണം, ദൈവസ്തുതിപ്പുകൾ,  വി.കുമ്പസാരം,  സ്പിരിച്വല്‍ ഷെയറിംഗ്,  വിടുതല്‍ ശുശ്രൂഷകള്‍., ഗാനശുശ്രൂഷ,  ദിവ്യകാരുണ്യ പ്രദക്ഷിണം, അനുഭവസാക്ഷ്യങ്ങള്‍, കുട്ടികള്‍ക്ക് കിഡ്സ്‌ ഫോർ കിങ്ങ്ഡം  നേതൃത്വം നൽകുന്ന ശുശ്രൂഷകള്‍, എന്നിവ ഉണ്ടായിരിക്കും. എസ്.ഒ.ഇ. ശുശ്രൂഷകളിൽ പങ്കെടുത്ത യുവജനങ്ങൾ ജപമാല ചൊല്ലി കണ്‍വെൻഷൻ പരിശുദ്ധ അമ്മയ്ക്കു സമർപ്പിക്കും.  
 
ബാർകിംഗ് സ്റ്റേഷന് മുൻപിലുള്ള ബസ്സ്‌ സ്റ്റോപ്പിൽ നിന്നും 387 നമ്പർ ബസ്സിൽ കയറി ബാൻക്വറ്റ് ഹാളിന്റെ മുൻപിലുള്ള  radford way സ്റ്റോപ്പിൽ ഇറങ്ങുക. രാവിലെ ഏഴു മണിക്കു മുൻപ് എല്ലാ  ടീം അംഗങ്ങളും ഒയാസിസ്‌ ബാൻക്വറ്റ് ഹാളിൽ എത്തെണമെന്ന് കണ്‍വെൻഷൻ കോർഡിനേറ്റർ സണ്ണി ജോസഫ്‌  അറിയിക്കുന്നു.
 
കണ്‍വെൻഷൻ സെന്റർ വിലാസം:

OASIS BANQUET HALL, 6-8 THAMES ROAD,  IG11 0HZ.




കൂടുതല്‍വാര്‍ത്തകള്‍.