CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 18 Seconds Ago
Breaking Now

ഡി - അഡിക്ഷൻ ധ്യാനം

ലഹരി ആസക്തി ശാരീരികവും മാനസികവും ആത്മീയവും കുടുംബപരവും  സാമൂഹികവുമായ ഒരു രോഗമാണ്. മദ്യപാന ആസക്തിയിൽ കുടുങ്ങിയ ഒരു വ്യക്തിയെ സുഖപ്പെടുത്താൻ ഈ മേഖല കളിലെല്ലാമുള്ള സുഖപ്പെടുത്തൽ ആവശ്യമാണ്‌ . മദ്യപാനം ഒരു ആത്മീയ രോഗമെന്ന നിലയിൽ ബോധവത്കരണവും  ധ്യാനവും പ്രാർത്ഥനയുമെല്ലാം അനിവാര്യമാണ് . കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഡി - അഡിക്ഷൻ പ്രോഗ്രാം ഫലപ്രദ മായിരുന്നതിനാലും പലരുടെ ആവശ്യങ്ങൾ പരിഗണിച്ചും ഈ വർഷവും ഡി - അഡിക്ഷൻ റീട്രീറ്റ്  സംഘടിപ്പിക്കുന്നു.   ഡി - അഡിക്ഷൻ റീട്രീറ്റ്  രംഗത്തെ പ്രഗത്ഭനും ധ്യാന ഗുരുവും തെന്നിന്ത്യയിലെ  പാലാ അഡാർട്ടിന്റെയും കോട്ടയം ട്രാഡായുടെയും ഡയറക്ടറുമായ റവ ഫാ ജേക്കബ്  വെള്ളമരുതുങ്കലും  ഡി - അഡിക്ഷൻരംഗത്തെ വിദഗ്ദനും 29 വർഷത്തെ പ്രവർത്തി പരിചയമുള്ളവനും , ദേശീയ, സംസ്ഥാന അവാർഡ്‌  ജേതാവും പാലാ അഡാർ ട്ടിന്റെ പ്രോജക്ട്     ഡയറക്ടറുമായ ശ്രീ എൻ എം സെബാസ്റ്റ്യനും ചേർന്ന്  നയിക്കുന്ന ഏഴ് ദിവസത്തെ ഡി - അഡിക്ഷൻ ധ്യാനം  2013 മാർച്ച് 19 മുതൽ 25 വരെ തീയതികളിൽ നടത്തപ്പെടുന്നു. താത്പര്യമുള്ളവർ മുൻകൂട്ടി  ബുക്ക്‌ ചെയ്യുക . ധ്യാനത്തിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക്:-

റെജി തണങ്ങാടൻ :- 07723035457

ഗ്രേസി  പോൾ :- 07932362852  


   




കൂടുതല്‍വാര്‍ത്തകള്‍.