CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 25 Seconds Ago
Breaking Now

പുതുമയാര്‍ന്ന വചന പ്രഘോഷണ രീതികളുമായി കുട്ടികള്‍ക്കായുള്ള ധ്യാനം വിഗനില്‍ ഫെബ്രുവരി 1ന്

ഫെബ്രുവരി 1 മുതല്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും കുട്ടികള്‍ക്കായുള്ള ധ്യാനങ്ങള്‍ ആരംഭിക്കുന്നു.

നമ്മുടെ കുട്ടികള്‍ക്ക് ബാല്യം മുതലേ വിശ്വാസത്തില്‍ അകപ്പെട്ട് വളരുവാനും അങ്ങനെ കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും ഉത്തമരായ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനുമായി വിഗനില്‍ ഫെബ്രുവരി 1ന് മുതല്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും കുട്ടികള്‍ക്കായുള്ള ധ്യാനങ്ങള്‍ ആരംഭിക്കുന്നു. ദൈവ വചനങ്ങളിലൂടെ വിശ്വാസ ജീവിതത്തില്‍ ശക്തി പ്രാപിക്കുവാനും സഭയുടെ പ്രബോധനങ്ങളിലൂടെ വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുമായി ഈ ആധുനിക യുഗത്തിലെ കുട്ടികളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യം വച്ചു കൊണ്ട് ആരംഭിക്കുന്ന ഈ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ലിവര്‍പൂള്‍ അതിരൂപതയിലെ പ്രഗല്‍ഭരായ വൈദീകരും യൂകാറ്റ് കിഡ്‌സുമാണ് .

ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു മണിവരെ നടക്കുന്ന കുട്ടികളുടെ ധ്യാനത്തില്‍ ലിവര്‍പൂള്‍ അതിരൂപതയിലെ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ.ഫാ.സൈമണ്‍ ഗോറിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായിരിക്കും. കുട്ടികള്‍ക്ക് വേണ്ടി യുകാറ്റ് കിഡ്‌സിലെ കുട്ടികള്‍ തങ്ങളുടെ ജീവിത അനുഭവങ്ങളുടേയും സഭയുടെ പ്രബോധനങ്ങളുടേയും അടിസ്ഥാനത്തില്‍ വചനം പങ്കുവയ്ക്കുകയും വിവിധ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് ഓരോ കുട്ടികള്‍ക്കും പുത്തന്‍ അനുഭവമായിരിക്കും.

10 വയസ്സുമുതല്‍ 16വയസ്സുവരെയുള്ള കുട്ടികള്‍ക്കായിട്ടാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസം കുട്ടികള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കും. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവസ്‌നേഹം അനുഭവിച്ച് വിശുദ്ധിയില്‍ വളരുവാന്‍ എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു,

'ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

sacred heart church 

Throstlenest avenue

wigan

win6 7as

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബിനു : 07533179750

ഷിബു :07530904446

തങ്കച്ചൻ : 07956069257

കുട്ടികള്‍ക്കുള്ള ഭക്ഷണവും ഇവിടെ ഒരുക്കുന്നതാണ് . 

 




കൂടുതല്‍വാര്‍ത്തകള്‍.