CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 9 Seconds Ago
Breaking Now

പ്രസ്റ്റണിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാളും, വൈദിക ജൂബിലി സമാപനവും ഭക്തിനിർഭരമായി.

പ്രസ്റ്റണ്‍:  വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളന്റെ തിരുന്നാളും ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ചാപ്ലിന്മാരായ റവ.ഡോ.മാത്യു ചൂരപൊയ്കയിൽ അച്ചന്റെയും, തോമസ്‌ കളപ്പുരക്കൽ അച്ചന്റെയും  പൗരോഹിത്യ രജത ജൂബിലിയും, പ്രസ്റ്റണിലെ സെന്റ്‌ ജോസഫസ് ദേവാലയത്തിൽ വെച്ച് ഭക്തിനിർഭരമായി ആഘോഷിച്ചു.  


  
നേരത്തെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചുള്ള ആരാധനയും, ജപമാല സമർപ്പണവും നടന്നു. തുടർന്ന് താലപ്പൊലിയുടെ അകമ്പടിയോടെ  അഭിവന്ദ്യപിതാവിനെയും ജൂബിലേറിയന്മാരായ വൈദികരെയും ബലിപീഠത്തിലേക്ക് ആനയിക്കുകയും, ബലിക്കുള്ള  കാഴ്ച വസ്തുക്കൾ അവരിലൂടെ സമർപ്പിക്കുകയും ചെയ്തു.  തുടർന്ന് ആതിഥെയ വിശ്വാസി സമൂഹത്തിനു വേണ്ടി സിനി ജോജി  വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ആഘോഷമായ തിരുന്നാൾ പാട്ട് കുർബ്ബാനയിൽ മാത്യു അച്ചനും, തോമസ്‌ അച്ചനും കാർമ്മികത്വം വഹിച്ചു.

 
തിരുന്നാളോഘഷത്തിൽ ലങ്കാസ്റ്റർ റോമൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൽ കാംബെൽ മുഖ്യാഥിതിയായിരുന്നു. " മാർത്തോമ്മാ ശ്ലീഹായുടെ മക്കളായ സീറോ മലബാർ വിശ്വാസി സമൂഹം യു കെ യിൽ നടത്തുന്ന അപ്പസ്തോല പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹവും, അനുഗ്രഹദായകം ആണെന്നും, അതിനു വിശിഷ്ടമായ അജപാലന ശുശ്രുഷയും,നേതൃത്വവും നല്കുന്ന ഇരു വൈദികർക്കും പ്രത്യേകമായി അവരുടെ പൗരോഹിത്യ രജത ജൂബിലിവേളയിൽ കൂടുതലായ ദൈവ കൃപകൽ നിറയുന്നതിനും, പരിശുദ്ധാത്മ വരങ്ങൾ വർഷിക്കുന്നതിനും പ്രാർ ത്ഥനകൾ നേരുന്നതായി " ബിഷപ്പ് മൈക്കിൽ തഥവസരത്തിൽ ആശംസിച്ചു.

അഭിവന്ദ്യ ബിഷപ്പ് മൈക്കിൽ കാംബെൽ തന്റെ  തിരുന്നാൾ സന്ദേശത്തിൽ "ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലിനായും, വർക്കിങ്റ്റൻ ഔർ ലേഡി ആൻഡ്‌ സെന്റ്‌. മൈക്കിൽസ് ഇടവകയിൽ അസ്സി.പാരീഷ് പ്രീസ്റ്റായും, രൂപതയിൽ ജ്യുഡീഷ്വറി വികാരിയുമായും ഫാ.തോമസ്‌ കളപ്പുരക്കൽ യു കെ യിൽ ചെയ്യുന്ന ആത്മീയ സേവനം ഏറെ വിലപ്പെട്ടതാണെന്നും, സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായും" ബിഷപ്പ് പറഞ്ഞു.
 
സീറോ മലബാർ ലങ്കാസ്റ്റർ രൂപത ചാപ്ലിനായും, ബ്ലാക്ക്പൂൽ ക്രൈസ്റ്റ് ദി കിംഗ്‌ കാത്തോലിക് ദേവാലയ അസ്സി.പാരീഷ് പ്രീസ്റ്റായും സേവനം ചെയ്യുന്ന റവ. ഡോ.മാത്യു ചൂരപൊയ്കയിൽ നേതൃത്വം ചെയ്തു പോരുന്ന അജപാലന ശുശ്രുഷയും,ആദ്ധ്യാത്മിക പ്രബോധനവും, വചന പ്രഘോഷണവും സമൂഹത്തിനു ചെയ്യുന്ന ആത്മീയ നന്മകളെ പ്രത്യേകം പ്രശംസിച്ചു.

തോമസ്‌ അച്ചൻ ലദീഞ്ഞിനു കാർമ്മികത്വം വഹിച്ചു. തിരുശേഷിപ്പ് വഹിച്ചു കൊണ്ട് നടത്തപ്പെട്ട ആഘോഷമായ പ്രദക്ഷിണം,വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളന്റെ അമ്പു കഴുന്നെടുക്കൾ,അടിമ വെക്കൽ, തിരുശേഷിപ്പോടെയുള്ള  സമാപന ആശീർവ്വാദം എന്നിവയും ഉണ്ടായിരുന്നു.

 
തിരുന്നാൾ ശുശ്രുഷകളുടെ സമാപനത്തിൽ നേർ ച്ച വിതരണവും, മതബോധനത്തിൽ ഏറ്റവുംമികവു കാട്ടിയ നിമിഷാ നോബി, ജോവൽ ജെയ്ജു എന്നിവർക്ക് പാരീഷിന്റെ വക അഭിനന്ദനം നേരുകയും, സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.