CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Minutes 56 Seconds Ago
Breaking Now

ലിവർപൂൾ സെന്റ്‌ മേരീസ്‌ ഇടവകയുടെ ദശാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയിതു

ആകമാന സുറിയാനി ഓർത്തഡോക്സ്‌  സഭയുടെ യുകെ റീജിയണൽ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ പ്രഥമ   ദേവാലയമായ   സെന്റ്‌  മേരീസ്‌   യാക്കോബായ സുറിയാനി  ഓർത്തഡോക്സ്‌  പള്ളിയുടെ പത്താം വാർഷികാ ഘോഷങ്ങളുടെ  ഔപചാരികമായ ഉദ്ഘാടനം ഈ മാസം  11 നു ശനിയാഴ്ച  വിശുദ്ധ കുറുബാനയോടനുബന്ധിച്ചു  നടന്ന പ്രത്യേക ചടങ്ങിൽ വച്ചു വികാരി റവ. ഫാ . പീറ്റർ കുര്യാക്കോസ് ഉദ്ഘാടനം  ചെയിതു. ഇടവക  ഭരണസമിതിയുടെ  നേതൃത്വത്തിൽ  ഇടവക ജനങ്ങൾ എല്ലാം പങ്കെടുത്ത്  ചടങ്ങ്  സാക്ഷ്യപ്പെടുത്തിയത്  ഒരു വർഷക്കാലം  നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികൾക്കുള്ള ഇടവകയുടെ ഉൽസാഹവവും ആവേശവുമായിരുന്നു.  

 

2004 ജനുവരി മാസത്തിൽ റവ. ഫാ. രാജു  ചെറുവള്ളി പ്രഥമ  വികാരിയായി ആരംഭിച്ച ഈ ഇടവക  ഇന്നു പത്തു വർഷം പിന്നിടുന്നു. ഈ ഇടവകയിൽ വികാരിമാരായി റവ. ഫാ.  ഗീ വർഗീസ്‌ തണ്ടായത്ത് . റവ. ഫാ. ബാബു മുതലായവരും  . സഹ വികാരിമാരായി , റവ. ഫാ. ബെന്നി തോമസ്‌ , റവ. ഫാ. പീറ്റർ  കുര്യാക്കോസും  സേവനമനുഷ്ടിച്ചിട്ടുണ്ട് . ഇപ്പോൾ റവ. ഫാ. പീറ്റർ  കുര്യാക്കോ സ്  വികാരിയായും  റവ. ഫാ. എ ൽ ദോസ്  വട്ടപ്പറ മ്പിൽ  സഹ വികാരിയായും സേവന മനുഷ്ടിക്കുന്നു.  തുടക്കം മുതൽ ഇന്നു വരെയും  വിശുദ്ധ ദൈവമാതാവിന്റെ  അനുഗ്രങ്ങളാൽ ഈ ഇടവക ദിനംപ്രതി  അഭി വ്യദ്ധി  പ്രാപിച്ചുവരുന്നു.  

 

ആഘോഷ  പരിപാടികളുടെ    സുഗുമമായ  നടത്തിപ്പിലേക്കായി വിവിധ കമ്മറ്റികൾ  പ്രവർത്തിച്ചു വരുന്നു. ആഘോഷ  പരിപാടികളിൽ പ്രധാനമായി വിവിധ ചാരിറ്റി  പ്രവർത്തനങ്ങൾ ഈ വർഷം ഇടവക  ഏറ്റെടുത്ത് നടത്തുന്നതോടപ്പം, പത്താം വാർഷികത്തിന്റെ ഭാഗമായി ഇടവകയുടെ ഒരു സ്മരണിക പുറത്തിറക്കുന്നതുമാണ്. മലങ്കര സുറിയാനി ഓർത്തഡോക്സ്‌  സഭയുടെ ഈ വർഷത്തെ യുകെ റീജിയണൽ ഫാമിലി കോണ്‍ഫറൻസിന്റെ  ആതിഥേയത്വവും  ഇടവകയുടെ  ആഘോഷ  പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു . 

എല്ലാ  മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ  ഈ ഇടവകയിൽ  വിശുദ്ധ കുറുബാന നടത്തി വരുന്നു. പള്ളിയുടെ അഡ്രസ്സ്   സെന്റെ ഡേവിഡ്‌  ചിൽഡ്‌ വാൾ  ചർച്ച് , റോക്കി ലയിൻ,  ചിൽഡ്‌ വാൾ , ലിവർപൂൾ 

 

L 16 1 JA

 

കുടുതൽ വിവരങ്ങൾക്ക്

വികാരി റവ. ഫാ. പീറ്റർ  കുര്യാക്കോസ്  0741 1932075

സെക്രട്ടറി , തൊമ്മച്ചൻ  സ്കറിയ  07939089420

വൈസ് പ്രസിഡന്റ്‌  രാജു പൗലോസ് 07875665520




കൂടുതല്‍വാര്‍ത്തകള്‍.