CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 18 Seconds Ago
Breaking Now

പൂള്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

പൂള്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ 2014 ഫെബ്രുവരി 7, 8 വെള്ളി, ശനി തീയതികളില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ , ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു. 

വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. സിബി വര്‍ഗ്ഗീസ് വാലയിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്നു കൊടിയേറ്റും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, അനുഗ്രഹ പ്രസംഗവും, ആശീര്‍വാദവും, ക്രമീകരിച്ചിരിക്കുന്നു. 

വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. 

എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച Long Street United Reformed Church, Long Street Road, Pool BH15 2HP വച്ച് ഈ ഇടവകയില്‍ വി. കുര്‍ബാന നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. സിബി വാലയിൽ - 07412058104

തോമസ്‌  എബ്രഹാം - 07956067486

ജിബു കൂർപിള്ളിൽ - 07411225521

ജോബി വർഗീസ്‌ - 07402705575

എബി പോൾ - 07803524724




കൂടുതല്‍വാര്‍ത്തകള്‍.