CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 42 Seconds Ago
Breaking Now

ഷെവലിയർ ബെന്നി പുന്നത്തറ നയിക്കുന്ന 'ശാലോം റെസിഡെൻഷ്യൽ ഫെസ്റ്റിവൽ' മെയ്‌ 16 മുതൽ

യൂറോപ്പിൽ ഇതാദ്യമായി ശാലോം മിനിസ്ട്രീസ് ഒരുക്കുന്ന ത്രിദിന റെസിഡെൻഷ്യൽ ധ്യാനം 'ശാലോം റസിഡെൻഷ്യൽ ഫെസ്റ്റിവൽ' മെയ്‌ 16 മുതൽ 18 വരെ നോർത്ത് വെയിൽസിലെ കെഫിൻലീ പാർക്ക് കണ്‍വൻഷൻ സെന്ററിൽ നടക്കും. "അങ്ങു മാത്രമാണ് കർത്താവെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ..."(ഏശയ്യ37:20) എന്ന ദൈവ വചനമാണ് ശാലോം റെസിഡെൻഷ്യൽ ഫെസ്റ്റിവലിന്റെ അടയാളവാക്യം. ശാലോം മിനിസ്ട്രീസ് ചെയർമാൻ ഷെവലിയർ ബെന്നി പുന്നത്തറ, ശാലോം സ്പിരിച്വൽ ഡയറക്ടർ ഫാ: റോയ് പാലാട്ടി സിഎംഐ, ഡോ. ജോണ്‍ ഡി തുടങ്ങിയവർ വചനം പങ്കുവയ്ക്കും.

മെയ്‌ 16 രാവിലെ പത്തു മുതൽ മെയ്‌ 18 വൈകുന്നേരം നാലു വരെയാണ് ധ്യാനപരിപാടികൾ. കൊച്ചുകുട്ടികൾക്കായി 'ബേബി സിറ്റിംഗ്' സൗകര്യം ഏർപ്പെടുത്തുന്നതു കൊണ്ട് മാതാപിതാക്കൾക്ക് ധ്യാനത്തിൽ പൂർണമായി ശ്രദ്ധചെലുത്താൻ കഴിയും. കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേകം സെഷനുകൾ ഉണ്ടാവും. 13 വയസിനുമേൽ പ്രായമുള്ളവർക്ക് 125 പൗണ്ടും 11-13 പ്രായക്കാർക്കു 90 പൗണ്ടും 3-10  വയസുകാർക്കു 65 പൌണ്ടുമാണ്‌ രെജിസ്ട്രേഷൻ ഫീസ്‌. 

മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ശാലോം ശുശ്രൂഷകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി ടെലിവിഷൻ ഉൾപ്പെടെയുള്ള  മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ശുശ്രൂഷയാണ് ശാലോം. പെരുവണ്ണാമൂഴി എന്ന കുഗ്രാമത്തിൽ ആരംഭിച്ച ഈ ശുശ്രൂഷയിലൂടെ ഇപ്പോൾ 123 രാജ്യങ്ങളിൽ വചനം പങ്കുവയ്ക്കപ്പെടുന്നു. അനേകരെ രക്ഷയിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ശാലോം കൂട്ടായ്മയിലേക്ക് ഹൃദയപൂർവം സ്വാഗതം.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ധ്യാനത്തിൽ  പ്രവേശനം ലഭിക്കൂ. ശാലോം വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം: http://shalomus.org/ukfestreg.php

കൂടുതൽ വിവരങ്ങൾക്ക്: 

ശാലോം ഓഫീസ്: 020 3514 1275 

സിബി തോമസ്‌: 07988 996412  

രാജു ജോസ്: 07939 945138

ഡോണ മേരി ജോസ്: 07585 767676 




കൂടുതല്‍വാര്‍ത്തകള്‍.