CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 33 Seconds Ago
Breaking Now

ഒ ഐ സി സി യു കെ റിപ്പബ്ളിക് ദിന ആഘോഷം മാഞ്ചസ്റ്ററിൽ ...


മാഞ്ചസ്റ്റർ : ബ്രിട്ടീഷ് ഭരണത്തിൽ  നിന്നും മോചിതമായി ഇന്ത്യ ഒരു പരമോന്നത റിപ്പബ്ളിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ഓരോ വർഷവും റിപ്പബ്ളിക്  ദിനമായി നാം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും മഹത്തായ ഇന്ത്യൻ  ഭരണ ഘടന നിലവിൽ വരുന്നത് 1950 ജനുവരി 26 ന്  മാത്രമാണ്. റിപ്പബ്ളിക്  ആയി  64 വർഷം പിന്നിടുമ്പോൽ  നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൽ  നിരവധിയാണ്. ലോക രാജ്യങ്ങൽക്ക് മുന്നിൽ  ഭാരതാംബയെ തല ഉയർത്തി പിടിച്ചു നില്ക്കാൻ പ്രാപ്തമാക്കിയത് അതിന്റെ  സവിശേഷമായ "നാനാത്വത്തിൽ ഏകത്വം " തന്നെയാണ് .

ഇന്ത്യയുടെ 64 മത്  റിപ്പബ്ളിക് ദിനം ഒ ഐ സി സി യുകെ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലാമായ രീതിയിൽ മാഞ്ചസ്റ്റർ ഗാന്ധിഹാളിൽവെച്ച്  ഇരുപത്തിയാറാം തീയതി  വൈകിട്ട്  നാല്  മണി മുതൽ നടത്തപ്പെടുന്നതാണ് . ഇന്ത്യൻ അസ്സോസിയേഷൻ മാഞ്ചസ്റ്ററും ഒ ഐ സി സി യു കെ നാഷണൽ കമ്മിറ്റിയും സംയുകത്മായിട്ടാണ് റിപ്പബ്ളിക്  ദിനാഘോഷം നടത്തുന്നത് .

ഇന്ത്യ ഹൈകമ്മീഷൻ ബിർമിങ്ങ്ഹാം കൗണ്‍സിലേറ്റ്  ഇൻ ചാർജ്  ഒ സി ഐ ശ്രീ ഓം ദത്ത് ത്യാഗി മുഖ്യാതിഥിയും അതുപോലെ ഗ്രെയ്റ്റെർ മാഞ്ചസ്റ്റർ പോലീസ് ക്രൈം കമ്മീഷണർ ശ്രീ  ടോണി ലോയിഡ് പരിപാടിയുടെ ഉത്ഘാടകനുമാണ് . സമൂഹത്തിന്റെ നാനാ തുറയില്ലുള്ള പല വിശിഷ്ട  വ്യക്തികളും ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതാണ് . യു കെയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും രാജ്യ സ്നേഹികളെയും ഈ റിപ്പബ്ളിക്  ദിനാഘോഷ  പരിപാടിയിലേക്ക്  മാഞ്ചസ്റ്ററിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നു ഒ ഐ സി സി യുകെ നാഷണൽ കമ്മിറ്റി നേതൃത്വം അറിയിച്ചു .

ലക്ഷകണക്കിനുള്ള യു കെ യിലെ മലയാളികളും ഇന്ത്യക്കാരും ഇന്ന് ഏറ്റവും അധികം കഷ്ട്ടപ്പെടുന്ന ഒരു വിഷയമാണ്  ഒ സി ഐ കാർഡ് എടുക്കുക എന്നുള്ളത്  . ഇതിനെ മുൻനിർത്തി ഈ വിഷയത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അതുപോലെ ഒ സി ഐ കാർഡ് അപേക്ഷിച്ചപ്പോൾ വന്ന പരാതികളും നേരിട്ടു ഇന്ത്യ ഹൈകമ്മീഷൻ ബിർമിങ്ങ്ഹാം കൗണ്‍സിലേറ്റ്  ഇൻ ചാർജ് ശ്രീ  ഓം ദത്ത് ത്യാഗിയോട് ഏകദേശം രണ്ടു മണിക്കൂറോളം സംശയ ധൂരികരണം നടത്തുന്നതായിരിക്കും . ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന്  ഒ ഐ സി സി യുകെ നാഷണൽകമ്മിറ്റി ഭാരവാഹികളുടെ അടുക്കൽ പേരു നല്കണമെന്ന് അറിയിക്കുന്നു . സ്ഥലപരുമതി ഉള്ളതുകൊണ്ട് മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇതിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ .

വൈകിട്ട്  നാല്  മണിക്ക്  തുടങ്ങുന്ന ആഘോഷ പരിപാടി കുട്ടികളുടെയും മുതിരർന്നവരുടെയും വിവിധ കലാപരിപാടിയോടുകൂടി ഏകദേശം ഒൻപത് മണിയോട് കൂടി ഭക്ഷണത്തിനു ശേഷം അവസാനിക്കുന്നതായിരിക്കും.  മാഞ്ചസ്റ്റർ നോർത്ത് വെസ്റ്റ്  റീജിയന്റെ  കീഴിലുള്ള എല്ലാ ഒ ഐ. സി. പ്രവർത്തകരും ഈ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് കണ്‍വീനർ  ശ്രീ  ടി ഹരിദാസ് അഭ്യർത്ഥിച്ചു .

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  :-

ടി ഹരിദാസ് :- 07775833754
ലക്സണ് കല്ലുമാടിക്കൽ: - 07834545818
വിനോദ് ചന്ദ്രൻ :- 07949830829
ബെന്നിച്ചെൻ മാത്യു :- 07877331421


വേദിയുടെ അഡ്രസ്‌ :-  Gandhi Hall, Manchester .M20 4QB.




കൂടുതല്‍വാര്‍ത്തകള്‍.