CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

ഒ.ഐ.സി.സി യു കെ റിപ്പബ്ളിക്ക് ദിനാഘോഷം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കവ​ന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന ഭാരതത്തിന്റെ 65-ം റിപ്പബ്ളിക്ക്  ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ് മിഡ്ലാന്റ്സ് റീജണിലെ കവന്‍ട്രി കൗണ്‍സില്‍ കമ്മറ്റിയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന പരിപാടികളുടെ ഉദ്ഘാടനം ദേശീയ ആക്റ്റിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്ജ്  നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടാജ് തോമസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പരിപാടികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കവന്‍ട്രിയിലെ സമൂഹത്തിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവനേതൃത്വം നല്‍കുന്ന മലയാളികളെ കൂടി പരിപാടിയിലേയ്ക്ക് പ്രത്യേകം ക്ഷണിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഉച്ച കഴിഞ്ഞ് 3.30തിനാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്.  ദേശീയോദ്ഗ്രഥനവും കോണ്‍ഗ്രസ് സംസ്ക്കാരവും മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി നടത്തപ്പെടുന്ന മത്സരങ്ങളാവും ആദ്യം നടത്തപ്പെടുന്നത്. തുടര്‍ന്ന് റിപ്പബ്ളിക്ക് ദിനാഘോഷയോഗം. യോഗത്തിനു ശേഷം ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്ക്കാരിക പരിപാടികളും കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മുഖ്യരക്ഷാധികാരിയായും വെസ്റ്റ്മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് ജിമ്മിച്ചന്‍ മൂലംകുന്നം രക്ഷാധികാരിയായും കവന്‍ട്രി സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ടാജ് തോമസ് ചെയര്‍മാനായും രൂപീകരിച്ചിട്ടുള്ള സ്വാഗതസംഘമാണ് പരിപാടികളുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്.  ജോണ്‍സണ്‍ യോഹന്നാന്‍ , ജോമോന്‍ ജേക്കബ്, ലാലു സ്ക്കറിയ, ലിയോ ഇമ്മാനുവല്‍ , മാത്യു ചമ്പക്കുളം, അഭിലാഷ് പി.ഉണ്ണി, റോബിന്‍ സ്ക്കറിയ എന്നീ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനും റിപ്പബ്ളിക്ക് ദിനാഘോഷം വന്‍വിജയമാക്കി മാറ്റുന്നതിനും എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സ്വാഗസംഘം ഭാരവാഹികള്‍ അറിയിച്ചു.

കവന്‍ടി ഷില്‍ട്ടണ്‍ വില്ലേജ് ഹാളിലാണ് റിപ്പബ്ളിക്ക് ദിനാഘോഷ പരിപാടി നടത്തപ്പെടുന്നത്. സ്ഥലത്തിന്റെ അഡ്രസ്സ്:-


Shilton Village Hall ,  Wood Lane, Shilton ,Coventry CV7 9JZ


സമയം: -3.30 പി.എം




കൂടുതല്‍വാര്‍ത്തകള്‍.