CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 11 Seconds Ago
Breaking Now

സീറോ മലബാർ സഭ അല്മായ സമ്മേളനവും മാർ മാത്യു അറയ്ക്കലിനും ഷെവലിയർ വി സി സെബാസ്റ്റ്യനും സ്വീകരണവും ഫിലഡൽഫിയയിൽ...

ഫിലഡൽഫിയ : സീറോ മലബാർ സഭ അല്മായ സമ്മേളനവും ഏഷ്യൻ ബിഷപ്സ് കോണ്‍ഫറൻ സ്  അല്മായ ഫാമിലി സമിതി അംഗമായ ബിഷപ്‌ മാർ മാത്യു അറയ്ക്കലിനും ഷെവലിയർ പദവി ലഭിച്ച അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ വി സി സെബാസ്റ്റ്യനും സ്വീകരണവും  ഫിലഡൽഫിയയിൽ ജനുവരി 26 ന് നടക്കും.  സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് നോർത്ത് അമേരിക്ക നാഷണൽ കോണ്‍ഗ്രസിന്റെയും   ഫിലഡൽഫിയ സെന്റ്‌ തോമസ്‌ ചർച്ച് യൂണിറ്റിന്റെയും ഇടവക സമൂഹത്തിന്റെയും സംയുക്ത നേത്രുത്വത്തിലാണ്  അല്മായ സ്വീകരണ സമ്മേളനങ്ങൾ .

രാവിലെ പത്തിന്  ആഘോഷമായ വിശുദ്ധ കുർബ്ബാനയെ തുടർന്ന്  11.45 എസ് എം സി സി ദേശീയ ഭാരവാഹികളുടെയും നേതൃത്വത്തിൽ വിശിഷ്ടാതിഥികളെ  സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഏഷ്യൻ ബിഷപ്സ് കോണ്‍ഫറൻ സ്  അല്മായ-ഫാമിലി സമിതി അംഗവും കാഞ്ഞിര പ്പള്ളി രൂപതാ ബിഷപ്പുമായ മാർ  മാത്യു അറയ്ക്കൽ ഉത്ഘാടനം ചെയ്യും. സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യൻ സംസാരിക്കും. സീറോ മലബാർ കാത്തലിക് കോണ്‍ ഗ്രസ്  ദേശീയ ഡയറക്ടറും ചിക്കാഗോ അതിരൂപതാ നിയുക്ത പ്രോട്ടോ സിഞ്ചെല്ലിസുമായ  ഫാ.അഗസ്റ്റിൻ പാലക്കപറമ്പിൽ, എസ് എം സി സി നാഷണൽ പ്രസിഡന്റ്‌ സിറിയക്ക് കുര്യൻ ഫിലഡൽഫിയ  യൂണിറ്റ് പ്രസിഡന്റ്‌ സാബു ജോസഫ്  എന്നിവർ ആശംസകൾ നേരും. എസ് എം സി സി നാഷണൽ സെക്രട്ടറി അരുണ്‍ ദാസ് , വൈസ് ചെയർമാൻ  ലൈസി അലക്സ്‌  ദേശീയ സമിതിയംഗവും ചാരിറ്റി അഫയേഴ്സ്  ഹെഡു മായ എൽസി വിതയത്തിൽ ,  ഫിലഡൽഫിയ സെന്റ്‌ തോമസ്‌ പാരിഷ്  കൗണ്‍സിൽ, എസ്  എം സി സി യൂണിറ്റ്  ഭാരവാഹികൾ ആദിയായവർ സമ്മേളനത്തിന്  നേതൃത്വം നല്കും.           

 

   




കൂടുതല്‍വാര്‍ത്തകള്‍.