CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Seconds Ago
Breaking Now

യുകെകെസിഎ തിരഞ്ഞെടുപ്പ് ഇന്ന്; യുകെ മലയാളികൾ ആകാംഷയിൽ

2014 - 2016 വർഷത്തെ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ ഭാരവാഹികളെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്.

യുകെ മലയാളികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് ഇന്ന് യുകെകെസിഎ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് നടക്കുന്ന വീറും വാശിയും നിറഞ്ഞ യുകെകെസിഎയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആര് ജയിക്കും, ആര് തോല്‍ക്കും എന്ന് പറയാന്‍ കഴിയാത്ത നിലയിലാണ്. അത് കൊണ്ട് തന്നെ ആര് ജയിക്കും എന്നതിനെ കുറിച്ച് ഒരു സൂചന നല്കാൻ പോലും പറ്റാത്ത രീതിയിൽ പ്രവചനാതീതമാണ് മത്സരം. 2014 - 2016 വർഷത്തെ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ ഭാരവാഹികളെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്. അകെ ഉള്ള 98 വോട്ടുകളിൽ നാലു സമ്മതിദായകർ അവധിയിൽ ആയതിനാൽ 94 പേരാണ് വോട്ടു ചെയ്യാൻ എത്തുന്നത്. തികച്ചും ആരോഗ്യകരമായ മത്സരമാണ് ഇത്തവണ നടക്കുന്നത്. രാവിലെ കൃത്യം ഒൻപതരക്കു രജിസ്ട്രേഷൻ ആരംഭിക്കും. പത്തു മണിയോടെ ജനറൽ ബോഡി മീറ്റിങ്ങിനു തുടക്കമാകും. പതിനൊന്നര മണിക്ക് ഫാദർ സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് അത് പൂർത്തിയാവുന്നത് വരെ ആരെയും പുറത്തേക്ക് കടത്തി വിടില്ല. 

പ്രസിഡന്റ്‌:  

യുകെ മലയാളികളുടെ ഇടയിൽ സുപരിചിതരായ ബിര്‍മിങ്ഹാം യൂണിറ്റ് അംഗമായ ബെന്നി മാവേലിയും ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗമായ തോമസ് തൊണ്ണമാവുങ്കലും ആണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മാറ്റുരക്കുന്നത്. ഇരുവരും ഒരേ പോലെ കഴിവ് തെളിയിച്ചവരാണ് എന്നതിനാൽ ആരായിരിക്കും വിജയിക്കുക എന്നത് പ്രവചനാതീതമാണ്. 


സെക്രട്ടറി:

കവന്‍ട്രിയിലെ ജോര്‍ജ്കുട്ടിയും സ്വിന്‍ഡന്‍ യൂണിറ്റില്‍നിന്നുള്ള റോയ് സ്റ്റീഫനും തങ്ങളുടെ പ്രവർത്തന മേഖലകളിലെ മികവുകളാൽ യുകെ മലയാളികൾക്കിടയിൽ സ്ഥാനം നേടിയവരാണ്. യുകെ മലയാളികളുടെ ഓരോ പ്രശ്നങ്ങളും അത് ചെറുതായാലും വലുതായാലും അതാതു കേന്ദ്രങ്ങളെ അറിയിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുവാൻ എന്നും മുൻപന്തിയിൽ തന്നെ നിൽക്കുന്ന വ്യക്തിയാണ് റോയ്.


ട്രഷറർ:

മികച്ച സംഘാടകർ എന്ന നിലയില യുകെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച  ഷെഫീല്‍ഡ് യൂണിറ്റിലെ പി കെ ഫിലിപ്പ് പുത്തന്‍കാലായിലും ലിവര്‍പൂളിലെ സജി പുതിയവീട്ടിലും ആണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 


എല്ലാവരും ഓരോ രീതിയിൽ പൊതുസമ്മതർ ആയതിനാൽ കടുത്ത മത്സരമായിരിക്കും നടക്കുന്നത് എന്ന കാര്യത്തിൽ സംശയം ഇല്ല. ഇവരിൽ ആരെല്ലാം ജയിച്ചാലും അത് യുകെ ക്നാനായ കാത്തലിക് അസോസിയേഷന് ഒരു മുതൽക്കൂട്ട് ആയിരിക്കും എന്ന് നിസ്സംശയം പറയാം.

തിരഞ്ഞെടുപ്പിൽ മാറ്റുരക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും യൂറോപ്പ് മലയാളി വിജയാശംസകൾ നേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.