CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 13 Seconds Ago
Breaking Now

അബെരിസ്റ്വിത്തില്‍ ഒരു പുതുവസന്തതിന്‍ കാഹളധ്വനി ...

അബെരിസ്റ്വിത്ത് മലയാളികളുടെ ചിരകാല സ്വപ്നസാക്ഷാല്‍കാരത്തിന്റെ രൂപഭാവമായ മലയാളി അസ്സോസിയേഷന്‍ പൂവണിയുന്ന സുദിനത്തിനായി ആകാംക്ഷഭരിതമായ സുന്ദരനിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് ഇവിടുത്തെ മലയാളി സമൂഹം .

നമ്മുടേതായ തനതു സ൦സ്കാരത്തിന്റെയും പൈതൃകത്തിന്റെയും കലാകായികതലങ്ങളുടെയും മധുരിക്കുന്ന സ്മരണകള്‍ ഈ സമൂഹത്തിനു പകര്‍ന്നുകൊടുകുന്നതിനും ഭാവിതലമുറയെ പരിചയപ്പെടുത്തുന്നതിനുമായി രൂപം കൊള്ളുന്ന ഈ സ൦ഘടന തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ ഈ സമൂഹത്തിനു അഭിമാനമായി വളരുവാന്‍ തക്കവണ്ണം ജ്വലിക്കുന്ന ആവേശത്താല്‍ എത്രയും മികവുറ്റ താക്കുവാനുള്ള തയ്യാറെടുപ്പിലാകുന്നു ഈ നാട്ടില്‍ അധിവസിക്കുന്ന മലയാളികളും കൂടാതെ അഭുദയകാംഷികളായിട്ടുള്ള നമ്മുടെ സഹോദരന്മാരും എന്ന് ട്ര ട്രഷറര്‍ ഷാജു വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു.


ആയതിന്  രണ്ടായിരത്തിപതിനാല്‌ കാലയളവിലേക്കുള്ള കാര്യപരിപാടികളുടെ നടതിപ്പിനുവേണ്ടി ശ്രീ രഞ്ജി ജോയിയെ പ്രസിഡന്റ്‌ ആയും ശ്രീ. അനീഷ്‌ കുര്യാക്കോസിനെ വൈസ് പ്രസിഡന്റ്‌ ആയും ശ്രീ. ജിമ്മി ജോസഫിനെ ജനറല്‍ സെക്രട്ടറിയായും ശ്രീ. ബിന്നി കോട്ടപുറത്തെ ജോയിന്റ് സെക്രട്ടറിയായും ശ്രീ. ഷാജു വര്‍ഗീസിനെ ട്രഷറര്‍ ആയും ശ്രീ. ബെന്നി അഗസ്റ്റിന്‍, ശ്രീ. സോജന്‍ വര്‍ഗീസ്‌, ശ്രീ.ഗ്രൈസണ്‍ ജോണ്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.


ഭരണസമിതി അംഗങ്ങള്‍ വലത്തു നിന്ന് രഞ്ജി ജോയി, ഷാജു വര്‍ഗീസ്, ബിന്നി  കോ ട്ടപുറം, ബെന്നിഅഗസ്റ്റിന്‍, ജിമ്മി ജോസഫ്‌, സോജന്‍ വര്‍ഗീസ്‌, അനീഷ്‌ കുര്യാക്കോസ്.




കൂടുതല്‍വാര്‍ത്തകള്‍.