CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 53 Seconds Ago
Breaking Now

കുട്ടികളുടെ ധ്യാനത്തിന് ഒരുക്കമായുള്ള 24 മണിക്കൂർ ആരാധന ഇന്ന് വിഗനിൽ ...

ഫെബ്രുവരി  ഒന്നാം തീയതി ശനിയാഴ്ച വിഗനിൽ വച്ച്  നടക്കുന്ന കുട്ടികളുടെ ധ്യാനത്തിന് ഒരുക്കമായുള്ള 24 മണിക്കൂർ നീണ്ടു നില്ക്കുന്ന ദിവ്യ കാരുണ്യ ആരാധന ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ നാളെ വൈകുന്നേരം അഞ്ച് മണി വരെ വിഗനിൽ വച്ച്  നടത്തപ്പെടുന്നു. ദൈവ വചനത്തിലൂടെ ദൈവ സ്നേഹം അനുഭവിച്ചറിയുവാനും കുദാശകളിലൂടെ വിശ്വാസ ജീവിതത്തിൽ ശക്തി പ്രാപിക്കുവാനും സഭയുടെ പ്രബോധനങ്ങളിലൂടെ വിശ്വാസ സംബന്ധമായ ചോദ്യങ്ങൾക്ക്  ഉത്തരം കണ്ടെത്തുവാനുമായി ഈ ആധുനിക യുഗത്തിലെ കുട്ടികളുടെ ആത്മീയ വളർച്ചയെ ലക്‌ഷ്യം വച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ ഏക ദിന ധ്യാനത്തിന്  നേതൃത്വം നല്കുന്നത് ലിവർ പൂൾ അതിരൂപതയിലെ  പ്രഗൽഭരായ വൈദികരും YOUCAT KIDS ആണ് .

 ഫെബ്രുവരി  ഒന്നാം തീയതി ശനിയാഴ്ച  രാവിലെ 9.30 മുതൽ വൈകുന്നേരം നാല് മണി വരെ നടക്കുന്ന ഈ ധ്യാനത്തിൽ ലിവർ പൂൾ അതി രൂപതയിലെ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ ഫാ സൈമണ്‍ ഗോർ കൂദാശകളിലൂടെ നമ്മുടെ കുട്ടികളെ ആഴമായ ദൈവീക കൃപാവരത്തിലേക്ക്  നയിക്കുമ്പോൾ  YOUCAT KIDS  തങ്ങളുടെ ജീവിതാനുഭവങ്ങളുടെയും സഭയുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവ വചനം പങ്കുവക്കുകയും കുട്ടികളുടെ പ്രത്യേക താല്പര്യങ്ങൾക്ക് അനുസരിച്ച് വിവിധ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും.

പത്ത് വയസ്സ് മുതൽ പതിനാറ് വയസ്സ് വരെയുള്ള കുട്ടികൾക്കായിട്ടാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . ധ്യാന ദിവസം കുട്ടികൾക്കായുള്ള പ്രത്യേക കുർബ്ബാനയും കുമ്പസാരവും ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യ ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് .  ഈ ധ്യാനത്തിൽ പങ്കെടുത്ത് ദൈവ സ്നേഹം അനുഭവിച്ച്‌ വിശുദ്ധിയിൽ വളരുവാൻ എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു. 

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌ :-

Sacred Heart Church, Throstlenest Avenue, Wigan, WN6 7AS

കൂടുതൽ വിവരങ്ങൾക്ക്:-

ബിനു :- 07533179750

ഷിബു :- 07530904446

തങ്കച്ചൻ:- 07956069257


     

     




കൂടുതല്‍വാര്‍ത്തകള്‍.