CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 24 Seconds Ago
Breaking Now

ബെൽഫാസ്റ്റ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക വാർഷികവും അഭി. മാത്യൂസ്‌ മോർ അപ്രേം തിരുമേനിക്ക് സ്വീകരണവും ...

ബെൽഫാസ്റ്റ്  : സെന്റ്‌ ഇഗ്നാത്തിയോസ്  ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ 2014 ജനുവരി 31, ഫെബ്രുവരി 1 (വെള്ളി , ശനി ) തീയതികളിൽ ഇടവകയുടെ കാവൽപിതാവും , മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്നതുമായ മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ്  ഏലിയാസ്  തൃതീയൻ പാത്രയർക്കീസ്  ബാവായുടെ ഓർമ്മപ്പെരുന്നാളും, ഇടവക വാർഷികവും യു കെ മേഖലയുടെ പാത്ര യാർക്കൾ വികാരിയും , അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂർ , ഹൈറേൻജ്  മേഖലകളുടെ മെത്രാപ്പോലീ ത്തയുമായ അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമനസ്സിന്റെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇടവകയിലെത്തി ചേരുന്ന അഭി തിരുമേനിയെ ഇടവക വികാരി ഫാ സിബി വർഗ്ഗീസ് വാലായിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന്  സന്ധ്യാ പ്രാർത്ഥനയും അനുഗ്രഹ പ്രസംഗവും , ആശിർവാദവും ക്രമീകരിച്ചിരിക്കുന്നു. 

ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാർത്ഥനയും  പത്തു മണിക്ക് അഭി തിരുമനസ്സിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് പരിശുദ്ധന്റെ നാമത്തിൽ പ്രത്യേക മധ്യസ്ഥ പ്രാർ ത്ഥനയും , റാസയും , ആശീർവാദവും , നേർച്ചയും ക്രമീകരിച്ചിരിക്കുന്നു.

ഉച്ച കഴിഞ്ഞ് ഒരു മണിക്ക്  പരിപാടികൾ ചെണ്ടമേളത്തോടാരംഭിക്കുന്നതും  തുടർന്ന്  ലേലവും രണ്ട് മണിക്ക്  സണ്‍‌ഡേ സ്കൂളിന്റെ വാർഷികവും തുടർന്ന്  കലാപരിപാടികളും നടത്തപ്പെടുന്നു . നാല് മണിക്ക് സമ്മാന ദാനവും തുടർന്ന് സമാപനവുമായി പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസികളെവരും ഒരുക്കത്തോടും  പ്രാർത്ഥനയോടും കൂടെ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാളിലും ഇടവകയുടെ വാർഷിക പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ കർത്തൃ നാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയുടെ അഡ്രസ്‌ :-

St. Polycarps Church, 104 Upper Lisburn Road, Finaghy BT10 0BB

കൂടുതൽ വിവരങ്ങൾക്ക്:-

വികാരി ഫാ. സിബി വർഗ്ഗീസ് : 07412058104

ജോണ്‍ വർഗ്ഗീസ്  ട്രഷറാർ 

ജിബി ആൻഡ്രൂസ് , സെക്രട്ടറി :-07912886578

                 

                 




കൂടുതല്‍വാര്‍ത്തകള്‍.