CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 1 Minutes 34 Seconds Ago
Breaking Now

യൂറോപ്പിൽ ഒ ഐ സി സി യുടെ ഓണ്‍ലൈൻ മെമ്പർ ഷിപ്പ് കാംമ്പെയിൻ ബെന്നി ബഹനാൻ എം എൽ എ ഉത്ഘാടനം ചെയ്തു.

ബർലിൻ : യൂറോപ്പിലെ ഒ ഐ സി സി യുടെ ഓണ്‍ലൈൻ മെമ്പർഷിപ്പ്  കാംമ്പെയിൻ ഉത്ഘാടനം തൃക്കാക്കര എം എൽ എ ബെന്നി ബഹനാൻ നിർവ്വഹിച്ചു. ഇതനുസരിച്ച്   യൂറോപ്പിലെ 40 രാജ്യങ്ങളിലെ മലയാളികൾക്ക് ഓണ്‍ ലൈനിലൂടെ അംഗത്വം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ആറ് യൂറോയാണ് (500 രൂപ ) അംഗത്വ ഫീസ് (പേപാൽ വഴി ആയതു കൊണ്ട് തുക അടക്കുന്നവർ ട്രാൻസാക്ഷൻ ഫീ 50 സെന്റ്‌  അധിക ചാർജ്ജായി  നല്കണം.).

യൂറോപ്പിലെ ഒ ഐ സി സി പ്രാതിനിധ്യമുള്ള എല്ലാ രാജ്യങ്ങളിലും ഡിസംബർ പതിനഞ്ചിന്  കാംമ്പെയിൻ ആരംഭിച്ചിരുന്നു. ഒൻലൈൻ വഴി അംഗത്വ ഫോറം പൂരിപ്പിച്ചോ അതാതു രാജ്യങ്ങളിലെ യൂണിറ്റുകൾ വഴിയോ ആണ് അംഗത്വം സാധ്യമാക്കുന്നത്. മാർച്ച് 31 ന്  ഓണ്‍ലൈൻ അംഗത്വ കാംമ്പെയിൻ അവസാനിക്കും. കേരളത്തില നിന്നുള്ള ഏതൊരു പ്രവാസിക്കും അംഗത്വം നേടാവുന്നതാണ് . ഒ ഐ സി സി യുടെ ഭരണ ഘടന അംഗീകരിക്കുന്നവരും പ്രവാസ ലോകത്ത് നിയമപരമായ രേഖകളോടെ താമസിക്കുന്നവരുമായിരിക്കണം.  2016 ഡിസംബർ 31 വരെയായിരിക്കും അംഗത്വ കാലാവധി. ഒ ഐ സി സി യിൽ അംഗമാവുന്നവർക്ക് ചില ആനുകൂല്യങ്ങളും നല്കുന്നുണ്ട് .

ഒ ഐ സി സി ചുമതലയുള്ള കെ പി സി സി സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യം , മാന്നാർ അബ്ദുൽ ലത്തീഫ് , പി ടി അജയ് മോഹൻ എന്നിവർ അടുത്ത ഫെബ്രുവരി അവസാന വാരം യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പര്യടനം നടത്തി അംഗത്വം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. തുടർന്ന്  ഓരോ രാജ്യത്തും വിപുലമായ കമ്മിറ്റി രൂപികരണം കെ പി സി സി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടക്കും. അംഗത്വം നേടിയിട്ടുള്ളവരെ ചേർത്ത്  പിന്നീട് ദേശീയ കമ്മിറ്റികൾ നിലവിൽ വരും.

കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ നിർ ദ്ധേശത്തെ തുടർന്ന്  എല്ലാ രാജ്യങ്ങളിലും ഒ ഐ സി സി സമ്മേളനങ്ങൾ നടത്തിയിരുന്നു. ദോഹയിൽ കഴിഞ്ഞ നവംബറിൽ നടന്ന  ഒ ഐ സി സി  ഗ്ലോബൽ കമ്മിറ്റി എക്സിക്ക്യൂട്ടീവ്  യോഗത്തിലാണ്  മെമ്പർ ഷിപ്പ് വിതരണം എല്ലാ രാജ്യങ്ങളിലും നടത്താൻ തീരുമാനമായത് .

അംഗത്വ ഫോറം ലിങ്ക് :- http://www.oicceurope.org/membership           

               




കൂടുതല്‍വാര്‍ത്തകള്‍.