CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 26 Seconds Ago
Breaking Now

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 1 ആറാമത്തെ ബാച്ച് മത്സരാര്‍ത്ഥികളെ പരിചയപ്പെടുക....

ഇഷ്ടഗാന റൌണ്ടിലെ  ആറാമത്തെ  ബാച്ച് അവരുടെ ഇഷ്ടഗാനങ്ങളുമായെത്തുകയാണ്...

മത്സരാർത്ഥികളെ പരിചയപ്പെടാം...

ജോസഫ് ലൂക്കാ:- നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ..എന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പ്രണയ ഗാനവുമായാണ് കൊവൻട്രിയിൽ താമസിക്കുന്ന ഈ പുൽ‌പ്പള്ളിക്കാരൻ എത്തുന്നത്. ഭാര്യ ഡയാന. രണ്ട് മക്കൾ. എൻ.എച്ച്.എസ്സിൽ നേഴ്സായ ജോസഫിന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=5_W_zXlS4x4

ബെറ്റി കുര്യാക്കോസ്:- കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം എന്ന വയലാർ ശർത്ചന്ദ്രവർമ്മയുടെ വരികളുമായാണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മാറാടിക്കാരിയായ ബെറ്റി കുര്യാക്കോസ് എത്തുന്നത്. എൻ.എച്ച്.എസ്സിൽ നേഴ്സായി ജോലി ചെയ്യുന്നു. ഭർത്താവ് ആഷ്ലി. രണ്ട് കുട്ടികൾ. യുക്മാ പ്രസിഡന്റി ശ്രീ. വിജി.കെ.പിയുടെ അനുജത്തികൂടിയായ ബെറ്റിയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.youtube.com/watch?v=K5T9qHsGljs

സത്യനാരായണൻ:- കിരീടം എന്ന സിനിമയിലെ കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ദു.ഖസാന്ദ്രമായ ഗാനവുമായാണ് നോർത്താംപ്ടണിൽ താമസിക്കുന്ന സത്യ നാരായണൻ എത്തുന്നത്.കണ്ണൂർ സ്വദേശിയായ സത്യനാരായണൻ ബീറ്റ്സ്  യൂ.കെയിലെ ഗായകൻ കൂ‍ടിയാണ്. ഭാര്യയും രണ്ട് മക്കളുമൊത്ത് താമസിക്കുന്ന ഈ എൻ.എച്ച്.എസ്സ് നേഴ്സിന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 http://www.youtube.com/watch?v=Nzg1tm62JmM




കൂടുതല്‍വാര്‍ത്തകള്‍.