CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 34 Seconds Ago
Breaking Now

യുകെസിഎ പ്രസിഡന്റായി ബെന്നി മാവേലി തെരഞ്ഞെടുക്കപ്പെട്ടു ; റോയി സ്റ്റീഫന്‍ കുന്നുമ്മേല്‍ സെക്രട്ടറി

ലിവര്‍പൂളിള്‍ യൂണിറ്റിലെ സജി പുതിയവീട്ടിലാണ് യുകെകെസിഎയുടെ പുതിയ ട്രഷറര്‍

ശക്തമായ മത്സരത്തിനൊടുവില്‍ യുകെയിലെ ക്‌നാനായ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു.യുകെസിഎ പ്രസിഡന്റായി ബെന്നി മാവേലിയേയും സെക്രട്ടറിയായി റോയി സ്റ്റീഫന്‍ കുന്നുമ്മേലിനേയും തെരഞ്ഞെടുത്തു.

ചിചെസ്റ്റര്‍ ആന്‍ഡ് ലിറ്റില്‍ ഹാംപ്ടണിലെ ജോണ്‍ കുന്നുംപുറത്താണ് വൈസ് പ്രസിഡന്റ് .അദ്ദേഹം എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ലിവര്‍പൂളിള്‍ യൂണിറ്റിലെ സജി പുതിയവീട്ടിലാണ് യുകെകെസിഎയുടെ പുതിയ ട്രഷറര്‍ . ലണ്ടന്‍ റീജിയണില്‍ നിന്നുള്ള ഫിലിപ്പ് പുതൃക്കയിലാണ് ജോയ്ന്റ് സെക്രട്ടറി.ബസില്‍ഡണ്‍ യൂണിറ്റിലെ ബെന്നി കൊള്ളിയിലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സെജിന്‍ കൈതവേലിയെ പിന്തള്ളി റിജോണ്‍ ജോയിന്റ് ട്രെഷററായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരവും ഈ പ്രാവശ്യം കനത്തതായിരുന്നു. ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗമായ തോമസ് തൊണ്ണമാവുങ്കലിനെയാണ് ബെന്നി മാവേലി തോല്‍പ്പിച്ചത് .

തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിനു വരും ദിവസങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുവാനും യുകെകെസിഎ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കുന്നതിനും യൂറോപ്പ് മലയാളിയുടെ എല്ലാ വിധ വിജയാശംസകളും.




കൂടുതല്‍വാര്‍ത്തകള്‍.