CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 16 Seconds Ago
Breaking Now

യു കെയിലെ കാന്‍സര്‍ കേന്ദ്രത്തെ സഹായിക്കാന്‍ മൂന്നംഗ മലയാളി യുവ സംഘത്തിന്റെ സാഹസികത !!!

ലിവര്‍പൂള്‍ : രോഗമെന്ന് കേട്ടാല്‍ സാധാരണ യുവാക്കള്‍ തിരിഞ്ഞുനോക്കില്ല, രോഗികളെയും നോക്കാറില്ല. കാരണം യുവത്വത്തിന്റെ ചോരത്തിളപ്പില്‍ രോഗങ്ങളുടെ ഗുരുതരാവസ്ഥ അവര്‍ക്ക് അറിയാന്‍ കഴിയില്ല. അതേക്കുറിച്ച് യുവാക്കള്‍ ചിന്തിക്കാറുമില്ല. എന്നാല്‍ ലിവര്‍പൂളിലെ ഒരു യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ മലയാളി സംഘം അത്യന്തം ഭീകരമായ കാന്‍സര്‍ രോഗികളോട് സഹാനുഭൂതി കാണിച്ച് യു കെയില്‍ ശ്രദ്ധേയാരാകുകയാണ്. നാട്ടിലല്ലെങ്കില്‍പ്പോലും മാനവസ്‌നേഹത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്ലാറ്റര്‍ബ്രിഡ്ജിലെ കാന്‍സര്‍ സെന്ററിനെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് മൂന്നുപേരും.

അല്‍പം സാഹസികത നിറഞ്ഞ പ്രവർത്തിയാണെങ്കിലും അതിലൂടെ അനേകരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നത് പുണ്യമെന്ന് കരുതിയാണ് സഹോദരങ്ങളായ റോയല്‍ ജോര്‍ജ്ജും  റൊവേന ജോര്‍ജ്ജും സുഹൃത്ത് റോഷന്‍ മാത്യുവും ആകാശവിതാനങ്ങളിലേക്ക് എത്തിനോക്കുന്നത്. 15,000 അടി മുകളില്‍നിന്ന് സ്‌കൈഡൈവ് നടത്തിയാണ് ഇവര്‍ കാന്‍സര്‍ സെന്ററിന് ഫണ്ട് ശേഖരണം നടത്തുന്നത്.

വിമാനത്തില്‍ ഇത്രയും ഉയരത്തിലെത്തി അതില്‍നിന്ന് മണിക്കൂറില്‍ 120 മൈല്‍ വേഗത്തില്‍ താഴേക്ക് ചാടുകയാണ് പരിപാടി. നിലംതൊടാനാകും വരെ ആകാശപ്പക്ഷികളെപ്പോലെ ഇവര്‍ യാതൊരു സഹായവും കൂടാതെയായിരിക്കും വായുവില്‍ വട്ടം ചുറ്റിയും കുതിച്ചുപാഞ്ഞും യാത്ര ചെയ്യുക. ലാന്റ് ചെയ്യാനാകുമ്പോള്‍ മാത്രമായിരിക്കും സുരക്ഷിതത്വത്തിനായി പാരച്യൂട്ടുകള്‍ തുറക്കപ്പെടുക. മാര്‍ച്ച് 30 ഞായറാഴ്ചയാണ് യുവസംഘത്തിന്റെ പ്രകടനം.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ് റോയല്‍ .സഹോദരി റൊവേനയാകട്ടെ ലിവര്‍പൂളിലെ തന്നെ സെന്റ് എഡ്വേര്‍ഡ്‌സ് കോളജില്‍ എ ലെവലിന് പഠിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശി ജോർജ്ജിന്റെയും  ഏലിയാമ്മയുടെയും മക്കളാണ് ഇരുവരും.

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം ബി എ പൂര്‍ത്തിയാക്കിയ റോഷന്‍ ഇപ്പോള്‍ ബര്‍ജര്‍കിങ്ങിലെ ഷിഫ്റ്റ് മാനേജരായി പ്രവര്‍ത്തിക്കുകയാണ്. കോഴഞ്ചേരി സ്വദേശി എബ്രാഹം മാത്യു - സാറാമ്മ ദമ്പതികളുടെ മകനാണ് റോഷന്‍ .മൂവരും ലിവര്‍പൂളിലെ കാര്‍മല്‍ മാര്‍ത്തോമ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളാണ്.

ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിലെ ചികിത്സകള്‍ നവീകരിക്കാനും സുപ്രധാന ഗവേഷണത്തിന് സഹായിക്കാനും ലോകനിലവാരത്തിലുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനുമാണ് മൂവര്‍ സംഘത്തിന്റെ സാഹസിക ശ്രമം.

ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - http://www.clatterbridgecc.org.uk/

ധനസ്വരൂപീകരണത്തിനായി റോഷനും റൊവേനയും റോയലും തങ്ങളുടെ വെബ്‌സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

റോഷന്‍ - http://www.justgiving.com/RoshanMathew

റോയല്‍ - http://www.justgiving.com/RoyalRajan

റൊവേന - https://www.justgiving.com/RowenaRachelGeorge

യു കെയിലെ ഏറ്റവും വിപുലമായ കാന്‍സര്‍ ചികിത്സ ശൃംഖലയാണ് വിരാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്റര്‍ .മേഴ്‌സിസൈഡിലും ചെഷയറിലുമുള്ള ഒൻപത്  പ്രവര്‍ത്തനകേന്ദ്രങ്ങളിലായി പ്രതിവര്‍ഷം 27,000 കാന്‍സര്‍ രോഗികളെയാണ് സെന്റര്‍ ചികിത്സിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.