CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 37 Seconds Ago
Breaking Now

യുക്മാ സ്റ്റാര്‍ സിംഗര്‍ വിധി നിര്‍ണ്ണയം തുടങ്ങി...വിധി കര്‍ത്താവിനെ പരിചയപ്പെടാം.

യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരത്തിലെ ആദ്യ റൌണ്ട് മത്സരം അവസാനിച്ചിരിക്കെ മത്സരത്തിന്റെ വിധി നിര്‍ണ്ണയം ആരംഭിച്ചുകഴിഞ്ഞു. യു.കെയിലെ  നിരവധി  ഗായകര്‍ മാറ്റുരച്ച ഈ മത്സരത്തിന്റെ വിധി നിര്‍ണ്ണയം നടത്തുവാന്‍ ഏറ്റവും മികച്ച ഒരു വിധി കര്‍ത്താവിനെ തന്നെയാണ് ഇതിന്റെ സംഘാടകര്‍ കണ്ടെത്തിയിരിക്കുന്നത്. ആള്‍ ഇന്ത്യാ റേഡിയോയില്‍ എ.ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയ കര്‍ണ്ണാടക സംഗീതത്തില്‍ കൈ നിറയെ പുരസ്കാരങ്ങള്‍ നേടിയ ശ്രീ. ടി.പി.നിഷാന്താണ് യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍  വണ്ണിന്റെ മുഖ്യ  വിധി കര്‍ത്താവ്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സംഗീതജ്ഞന്‍ 1986  മുതല്‍ ആരംഭിച്ചതാണ് തന്റെ സംഗീത സപര്യ.

കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും മറ്റ് നിരവധി സ്റ്റേജുകളിലും കച്ചേരി അവതരിപ്പിച്ചിട്ടുള്ള ശ്രീ. നിഷാന്ത് പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ ശ്രീ.മദ്രാസ് പി.എസ്.നാരായണസ്വാമിയുടെ അരുമ ശിഷ്യനാണ്. സിംഗപ്പൂരില്‍ സംഗീതാധ്യാപകനായി ജോലി ചെയ്യുന്ന ശ്രീ. നിഷാന്ത് കര്‍ണ്ണാട്ടിക് സംഗീതത്തിനോടൊപ്പം സിനിമാ സംഗീതത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ്‌. വിധിനിര്‍ണ്ണയത്തിന് ശേഷം യുക്മാ സ്റ്റാര്‍ സിംഗറിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.