CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 42 Minutes 41 Seconds Ago
Breaking Now

യുക്മ നാഷണൽ കായികമേള 2014 മെയ് 31-ന് ബെര്‍മിങ്ങ് ഹാമിൽ...

യു കെ  മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായ യുക്മ  നാഷണല്‍ കായിക മാമാങ്കത്തിന് മെയ്‌ 31-ന് ബെർമിങ്ങ് ഹാമിലെ വിൻഡ്ലി  ലെഷര്‍ സെന്റർ വേദിയാകും. മുൻ വർഷങ്ങളിലെ കായികമേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോർന്നു പോകാതെ ഓരോ റീജിയണുകളും അംഗ അസ്സോസിയേഷനുകളും നാഷണൽ കായിക മേളക്ക് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജിയണൽ കായിക മേളകൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റീജിയണൽ കായിക മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് മാത്രമേ നാഷണൽ കായികമേളയിൽ മത്സരിക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ.

കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് യുക്മ കായികമേളയുടെ  മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്, ലോങ്ങ്‌ജംപ് മത്സരങ്ങളും റിലേ മല്‍സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. മുൻ വർഷ ങ്ങളിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിന്  മാറ്റ്  കൂട്ടുന്നതിന്  ദേശീയ വടം വലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് എല്ലാം  മെഡലുകളും ട്രോഫികളും നല്‍കി  ആദരിക്കുന്നതായിരിക്കും. വടംവലി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ്  അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയണ്‍ അസ്സോസിയേഷനും എവര്‍റോളിംഗ്  ട്രോഫികളും  സമ്മാനിച്ച്‌  ആദരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ അറിയുന്നതിനോ മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനോ യുക്മ വെബ്സൈറ്റ് സന്ദർശിക്കുക.

കായിക മത്സരങ്ങളുടെ  വിശദ വിവരം അറിയാൻ യുക്മ നാഷണല്‍ സ്പോര്‍ട്സ് മീറ്റ് കണ്‍വീനര്‍മാരായ അഭിലാഷ് തോമസ്‌ മൈലപ്പറമ്പിലിനെയോ (07714994680) ,ബിനു മാത്യുവിനെയോ (07883010229) ബന്ധപ്പെടാവുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.