CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 44 Seconds Ago
Breaking Now

ലിവർ പൂൾ മലയാളികൾക്ക് ആഘോഷിക്കുവാൻ ഒട്ടേറെ പ്രോഗ്രാമുകളുമായി ലിമ!!!

ലിവർ പൂൾ മലയാളികളുടെ മനസ്സിനിണങ്ങിയ ഒട്ടേറെ കലാപരിപാടികളുമായി  ലിമ അതിന്റെ ഈ വർഷത്തെ പ്രോഗ്രാം കലണ്ടർ പുറത്തിറക്കി . ഈ വർഷം പന്ത്രണ്ടോളം പ്രോഗ്രാമുകളാണ് ലിവർ പൂൾ മലയാളി അസ്സോസിയേഷൻ ഒരുക്കുന്നത് . ലിവർ പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളും ആകാംഷയോടെ  പങ്കെടുക്കുന്ന ലിമയുടെ പ്രോഗ്രാമുകൾ വളരെ ശ്രദ്ദേയമാണ്.

ഈ വർഷത്തെ ആദ്യത്തെ പ്രോഗ്രാം മാർച്ച്‌  ഒന്നിന് ഐറിഷ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ലിവർ പൂളിലെ അനവധി മലയാളി കുടുംബങ്ങൾ പങ്കെടുക്കുന്ന പാചക മത്സരം തികച്ചും വേറിട്ട ഒന്നാകുമെന്നതിൽ സംശയമില്ല. വിജയികൾക്ക്  ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്കപ്പെടുന്നു .

മെയ്‌ മൂന്നിന് നടത്തപ്പെടുന്ന കിഡ്സ്‌ ക്ലബ്‌ ലിവർ പൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ജൂണ്‍ പതിനാലിന്  ലിമയുടെ നേതൃത്വത്തിൽ യു കെ യിലുള്ള പ്രമുഖ ടീമുകളെ ഉൾ ക്കൊള്ളിച്ചുകൊണ്ട് ബാഡ്മിന്റൻ ടൂർണമെന്റും, ജൂലായ്‌ 26 ന് ബാർബിക്യൂ ഫെസ്റ്റിവലും നടത്തപ്പെടുന്നു.

ലിമ വർഷങ്ങളായി നടത്താറുള്ള സമ്മർ ടൂർ ആഗസ്റ്റ്  23 നും , ഓണാഘോഷങ്ങൾ സെപ്റ്റംബർ 14 നും, നവംബർ 15 ന്  ലിമ ടാലന്റ്  ഷോയും ക്രമീകരിച്ചിരിക്കുന്നു. 

ഈ വർഷത്തെ അവസാനത്തെ പ്രോഗ്രാമായി 2015 ജനുവരി മൂന്നിന് ലിമയുടെ ഫാമിലി ഡേയും ക്രമീകരിച്ചിരിക്കുന്നു. എതിനുമുപരിയായി ബ്ലഡ്‌  ഡോണേഷൻ ക്യാമ്പും ഈ വർഷം നടത്തപ്പെടുന്നു.

പ്രോഗ്രാമുകൾക്കും വിശദ വിവരങ്ങൾക്കും പ്രസിഡന്റ്‌ ഷാജു ഉതുപ്പ് - 07931591307, സെക്രട്ടറി ദിനൂപ് ജോർജ്ജ് - 07917222646 എന്നിവരുമായി ബന്ധപ്പെടുക.        

 

             

       




കൂടുതല്‍വാര്‍ത്തകള്‍.