CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 27 Seconds Ago
Breaking Now

യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണം..

യുക്മ സാംസ്‌കാരിക വേദിയിലെ സാഹിത്യ വിഭാഗത്തിന്റെ  ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സാഹിത്യ മത്സരങ്ങളിലേക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത് എന്ന് യുക്മ സാഹിത്യ വേദിക്ക് വേണ്ടി  കാരൂര്‍ സോമന്‍, റെജി നന്തികാട്ട്, സി എ ജോസഫ്, എന്നിവര്‍ അറിയിച്ചു. വ്യക്തമായി നല്‍കപ്പെട്ടിരിക്കുന്ന ഒരു ആശയത്തെ ആസ്പദമാക്കി കഥാകൃത്തിന്റെ ഭാവന ചിറകു വിരിക്കത്തക്ക വിധം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ മത്സരത്തെ കുറിച്ച്  ഇതിനോടകം തന്നെ യുക്മ സാഹിത്യ വേദിക്ക് പ്രശംസയുടെ പൂച്ചെണ്ടുകള്‍ ലഭിക്കുകയുണ്ടായി. മത്സരത്തിന്റെ വിശദ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ബന്ധപ്പെടുന്നതിനായി നല്‍കിയിരുന്ന ഇ മെയിലിലേക്ക്അന്വേഷണങ്ങളെക്കാള്‍ കൂടുതലായി  അനുമോദനങ്ങളാണ് പ്രവഹിച്ചത്. യുക്മ അംഗങ്ങള്‍ എന്ന നിബന്ധനയില്ലാതെ യു കെ യിലെ ഏതു മലയാളിക്കും യുക്മ സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കാം എന്നതും ഈ മത്സരങ്ങളെ സാഹിത്യകുതുകികള്‍ നെഞ്ചിലെറ്റുന്നതിനു കാരണമായി.

20 വയസ്സില താഴെ പ്രായമുള്ളവരെ ജൂനിയര്‍ വിഭാഗത്തിലും, 20 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി അവരവരുടെ ഭാഷാപ്രാവീണ്യം അനുസരിച്ച് മലയാളം ഇംഗ്ലീഷ് ഭാഷകളിലായി നല്‍കപ്പെട്ടിരിക്കുന്ന ആശയത്തെ മുന്‍  നിര്‍ത്തി കഥ, കവിത, ഉപന്യാസം എന്നിവയിലാണ് രചനകള്‍ സമര്‍പ്പിക്കേണ്ടത്.ജൂനിയേഴ്‌സ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമേ ഇംഗ്ലീഷില്‍ സാഹിത്യ സൃഷ്ടികള്‍ സമര്‍പ്പിക്കുന്നതിന് അവസരമുന്ടായിരിക്കുകയുള്ളൂ. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന് യുക്മ മുന്‍ തൂക്കം നല്‍കുന്നതിനാല്‍ മലയാളം വിഭാഗത്തില്‍ ജൂനിയേഴ്‌സിനും സീനിയേഴ്‌സിനും സാഹിത്യ സൃഷ്ടികള്‍ മത്സരങ്ങള്‍ക്കായി അയക്കാവുന്നതാണ്. കഥ, ഉപന്യാസം എന്നിവ മുന്നൂറ് വാക്കുകളില്‍ കുറയാന്‍ പാടില്ല. കവിത 24 വരിയില്‍ കുറയാത്തതും 32 വരിയില്‍ കൂടുന്നതും ആകരുത്. കഥ, കവിത എന്നിവക്കുള്ള ആശയങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഉള്‍ക്കൊന്ടതായിരിക്കണം. ലേഖനങ്ങള്‍ക്ക് ഉള്ള വിഷയങ്ങള്‍  ജൂനിയേഴ്‌സ് 'കേരളം ദൈവത്തിന്റെ സ്വന്തം നാട്' ( Keralam – God's Own Coutnry (English)), സീനിയേഴ്‌സ്  ' സമൂഹത്തില്‍ മതങ്ങളുടെ സ്വാധീനം'. മത്സരങ്ങള്‍ക്കുള്ള സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ ഉണ്ടാകാന്‍ പാടില്ല. മറിച്ച് യുക്മ വെബ്‌സൈറ്റില്‍ നിന്നോ  uukmaforum@gmail.com എന്ന ഇ മെയിലില്‍ നിന്നോ ലഭ്യമാവുന്ന അപേക്ഷാ ഫോറവും ചേര്‍ത്ത് വേണം കൃതികള്‍ അയക്കാന്‍. 

 ഇത്രയും ചിട്ടയോടെ യുക്മ സാഹിത്യമല്‍സരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളായ ,കാരൂര്‍ സോമന്‍, സി എ ജോസഫ്, ജോയി ആഗസ്തി, ജോഷി പുലിക്കൂട്ടില്‍, റെജി നന്തികാട്ട്, സുനില്‍ എന്നിവര്‍ ചേര്‍ന്നാണ്. സാഹിത്യ മത്സരങ്ങള്‍ക്കുള്ള വിധി നിര്‍ണ്ണയം നിര്‍വ്വഹിക്കുന്നത് കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായിരിക്കും. മത്സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 

സി എ ജോസഫ് 07846747602, റെജി നന്തികാട്ട് 07852437505 ,കാരൂര്‍ സോമന്‍ 07940570677 




കൂടുതല്‍വാര്‍ത്തകള്‍.