CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 29 Seconds Ago
Breaking Now

കുടുംബ ബന്ധങ്ങളുടെയും പ്രവാസികളുടെ ആത്മ വേദനയുടെയും കഥ പറയുന്ന "അമ്മു" വരുന്നു

യുക്കെയില്‍ ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളുടെ വസന്തകാലമാണ്. അടുത്തകാലത്തായി നിരവധി ഷോര്‍ട്ട് ഫിലിമുകളാണ് യുക്കെ മലയാളികളുടെതായി പുറത്തു വന്നത്. അതില്‍ പലതും വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇത്തരം ഹൃസ്വ ചിത്രങ്ങള്‍ മലയാള സിനിമയിലേക്ക് പലര്‍ക്കും കടന്നു ചെല്ലാനുള്ള പടി വാതിലുകളാവുന്ന കാഴ്ചകളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് . ബോന്‍മൌത്തില്‍ താമസിക്കുന്ന സന്തോഷ് മാത്യു സംവിധാനം ചെയ്യുന്ന 'അമ്മു' എന്ന ഷോര്‍ട്ട് ഫിലിമാണ് ഏറ്റവും പുതിയതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഈ മേഖലയില്‍ കഴിവ് തെളിയിച്ച ഒരു പറ്റം കലാകാരന്മാരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പ്രമുഖ വീഡിയോഗ്രാഫർ ആയ ജിസ്‌മോണ്‍ പോളിന്റെ കഥയ്ക്ക് തിരകഥ രചിച്ചിരിക്കുന്നത് ഫിലിമിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപാ സന്തോഷാണ്.

ഗാന രചന ജോഷി പുലിക്കൂട്ടിലും, സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ സന്തോഷ് മാത്യുവും ചെയ്തിരിക്കുന്നു. ഒപ്പം ഈ ഷോര്‍ട്ട് ഫിലിമിന്റെ ഹൈ ലൈറ്റ് ആയ കാമറയും അദ്ദേഹം തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ബിനോയി മാത്യു, മിനി ബിനോയ് , കനേഷ്യസ് അത്തിപ്പോഴിയില്‍, മിനി കനേഷ്യസ്, തുടങ്ങിയവര്‍ക്കൊപ്പം ബാല താരങ്ങളായ ബോര്‍ജി , ബരാറ്റോ, അഞ്ജലി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സന്തോഷ്, ദീപാ ദമ്പതികളുടെ പുത്രിയായ 9 വയസുകാരി അന്ജലി സന്തോഷ് ചിത്രത്തിന്റ്‌റെ കേന്ദ്ര ബിന്ദുവായ അമ്മു എന്ന കൊച്ചു കുട്ടിയെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനയം വളരെയേറെ ഇഷ്ടപ്പെടുന്ന അഞ്ജലി ഭാവിയുടെ വാഗ്ദാനം ആയിരിക്കും. അഞ്ജലിക്ക് വോയിസ് നകിയിരിക്കുന്നത് 9 ആം ക്ളാസുക്കാരി സഹോദരി സ്‌നേഹ സന്തോഷാണ് .

അമ്മു കുടുംബ ബന്ധങ്ങളുടെ കഥയാണ്‌ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ വേണ്ടി പ്രവാസികളായി  ജീവിക്കുവാൻ വിധിക്കപെട്ടവരുടെ കഥ. സർവോപരി ഒരു നേഴ്സിന്റെ  കഥയാണ്‌. ഒന്നല്ല ഒരു പക്ഷെ ഒരു പാട് പേരുടെ ജീവിതവുമായി സാമ്യമുള്ള ഒരു കഥ .ജീവിത സൗഭാഗ്യങ്ങൾക്കിടയിൽ പലതും വെട്ടി പിടിക്കുമ്പോഴും അവസാന കണക്കു കൂട്ടലുകളിൽ നഷ്ടത്തിന്റെ നീണ്ട ലിസ്റ്റ് മാത്രം കൈമുതലായുള്ള ത്യാഗ ജീവിതങ്ങളുടെ കഥ .ഇതിലെ നിത എന്ന കഥാപാത്രം ഒരു ചോദ്യ ചിഹ്നമായി നമ്മുടെ  മനസ്സിൽ അവശേഷിക്കും .ഒപ്പം അൽപ്പം ചിന്തയും .




കൂടുതല്‍വാര്‍ത്തകള്‍.