CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 10 Seconds Ago
Breaking Now

കുട്ടനാട് സംഗമം ലെസ്റ്ററിൽ ..നീറ്റിലിറക്കാൻ ചുണ്ടൻ വള്ളം തയ്യാറാകുന്നു

2014 ജൂണ്‍ 28 നു ലസ്റ്ററിൽ നീറ്റിലിറക്കാൻ തയ്യാറാകുന്ന കുട്ടനാടൻ ചുണ്ടന്റെ "ഉളി കുത്തൽ" ചുണ്ടൻ  വള്ള നിർമാണത്തിലെ ആദ്യ ചടങ്ങ് ലിവർപൂളിൽ നടന്നു. ആലപ്പുഴ, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലായി ചിതറിക്കിടക്കുന്ന 13 ൽ അധികം പഞ്ചായത്തുകളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ കുട്ടനാടൻ മക്കളുടെ വാർഷിക കൂട്ടായ്മ കുട്ടനാടൻ സംഗമം ഇത്തവണ യുകെയിലെ മലയാളി സംഗമങ്ങളുടെ സംഗമ വേദിയായ ലസ്റ്ററിൽ വച്ചു നടത്തപ്പെടുന്നു. കുട്ടനാടൻ മക്കളുടെ ഐക്യത്തിന്റെയും ആവേശത്തിന്റെയും മനക്കരുത്തിന്റെയും മെയ്ക്കരുത്തിന്റെയും പ്രതീകമായി കുട്ടനാടൻ ചുണ്ടൻ എന്ന ചുണ്ടൻ വള്ളം നീറ്റിൽ ഇറക്കുന്ന ചടങ്ങായിട്ടാണ് ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ ആശയം രൂപകല്പന ചെയ്തിരിക്കുന്നത്.   

യുകെ കുട്ടനാട് സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റോയി മൂലങ്കുന്നത്തിന്റെയും ജന. സെക്രട്ടറി ആന്റണി പുരവടിയുടെയും നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ ജനറൽ കണ്‍വീനർമാരായ ജോർജ്ക്കുട്ടി കളപ്പുരയ്ക്കലും, ബിനു കാട്ടാമ്പള്ളിയും സംഗമത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു. 


ജോണ്‍സൻ കളപ്പുരയ്ക്കൽ, യേശുദാസ് തോട്ടുങ്കൽ, ജോർജ് കാവാലം, രാജേഷ് പുതുക്കരി, ജോജോ ചമ്പക്കുളം, ജയ റോയ്, ലിസ്സി ജോർജ്, സിജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ യുകെ കുട്ടനാട് സംഗമത്തിന്റെ കേന്ദ്ര കമ്മിറ്റി മെമ്പറായ ഫ്രാൻസിസ് ആന്റണി (രാജു) ആശാരി പറമ്പിലിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കർമം കൊണ്ടും ജന്മം കൊണ്ടും കുട്ടനാടുമായി ബന്ധമുള്ള എല്ലാവരെയും ജൂണ്‍ 28 ന് രാവിലെ 9.30 മുതൽ നടക്കുന്ന ലസ്റ്റർ കുട്ടനാട് സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 

റോയ് മൂലങ്കുന്നം : 07944688014

ജോർജ് കുട്ടി കളപ്പുരയ്ക്കൽ: 07737654418

ബിനു കാട്ടാമ്പള്ളി : 07809491206    




കൂടുതല്‍വാര്‍ത്തകള്‍.