CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 52 Seconds Ago
Breaking Now

ഗ്ളോബൽ പ്രവാസീ മലയാളീ കൌണ്‍സിലിന് അഭിമാനത്തിന്റെ നിമിഷങ്ങള്‍

മലയാളീ നേഴ്സുമാര്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ജി.പി.എം സി. ചെയര്‍മാനും സെന്റ്. മേരീസ് ഇന്റർനാഷണല്‍ എംഡി യുമായ ശ്രീ സാബു കുര്യന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാണുകയും യുകെയിലും ഇന്ത്യയിലുമുള്ള നേഴ്സുമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. യു കെ യില്‍ നിലവിലുള്ള അഡാപ്റ്റേഷന്‍ രീതി മാറ്റി അമേരിക്കന്‍ രീതിയില്‍ പരീക്ഷ നടത്തണമെന്നു അഭ്യർഥിച്ചു. ജിപിയെംസിയുടെ ഗ്ളോബൽ ട്രഷറര്‍ സ്റ്റാനീ ഇമ്മാനുവലും സാബു കുര്യന് ഒപ്പമുണ്ടായിരുന്നു.  

യുകെയിലെ ഒരു മലയാളീ സംഘടനകള്‍ക്കും സാധിക്കാത്ത ഒരു കാര്യമാണിതു. നാട്ടില്‍ നിന്നു വരുന്ന മന്ത്രിമാർക്ക് പോലും യുകെയിലെ മിനിസ്റ്ററിനെ കാണണമെങ്കില്‍ ബുദ്ധിമുട്ടുള്ള കാര്യമാണു. അവിടെയാണു  ജി.പി.എം സി. യുടേയും അതിന്റെ പ്രവർത്തകരുടേയും പ്രാധാന്യം മനസിലാക്കി യുകെ പ്രൈം മിനിസ്റ്റര്‍ ഇന്ത്യന്‍ നേഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടാമെന്നു പറഞ്ഞത്. ഇത് ജി.പി.എം സി. യുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയാണു. 

ലണ്ടനില്‍ 5/12/2014 ന്‌ നടന്ന മീറ്റിങ്ങില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ , ഹോം സെക്രടറി തെരേസാ മേയ്‌ എന്നിവർക്ക് പുറമേ മറ്റ് നിരവധി മന്ത്രിമാരും പങ്കെടുത്തു. 22/02/2014 ന്‌ ട്രാഫോർഡില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങ് ശ്രീ സാബു കുര്യനെ അനുമോദിച്ചു. 

ജിപിഎംസി ഗ്ളോബൽ കണ്‍വീനര്‍ ജിന്‍റ്റൊ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബൽ ട്രഷറര്‍ സ്റ്റാനീ ഇമ്മാനുവല്‍ സ്വാഗതം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്ളോബൽ ജോയിന്റ് സെക്രടറി മാര്‍ട്ടിന്‍ ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. 

ശ്രീ. സാബു കുര്യനും  ശ്രീ. ഡേവിഡ് കാമറൂണും തമ്മിലുള്ള കൂടികാഴ്ചയുടെ വിശദ വിവരങ്ങൾ  ചുവടെ ഉള്ള ലിങ്കില്‍ നിന്നും കിട്ടുന്നതാണ്‌ 

 




കൂടുതല്‍വാര്‍ത്തകള്‍.