CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 29 Seconds Ago
Breaking Now

പ്രസിഡന്റ്‌ മാതൃക കാട്ടി; യു.കെ.കെ.സി.എയുടെ ആസ്ഥാന മന്ദിരത്തിന് ആദ്യ സംഭാവന 50,000 പൗണ്ട്

യുകെകെസിഎ യുടെ ആസ്ഥാന മന്ദിര നിർമാണത്തിനായി സെക്രട്ടറി റോയ് സ്റ്റീഫന്റെയും മറ്റ് ഭാരവാഹികളുടെയും സാനിധ്യത്തിലാണ് തുക കൈമാറിയത്.

യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ ഏറെ നാളായി കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. അതെ, യുകെകെസിഎ ക്ക് യുകെയിൽ സ്വന്തമായി ആസ്ഥാന മന്ദിരം ഉയരുവാൻ പോവുകയാണ്. പ്രസിഡന്റ്‌ പദവി അലങ്കരിക്കുന്ന ബെന്നി മാവേലി തന്നെ മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്തു. യുകെകെസിഎ യുടെ ആസ്ഥാന മന്ദിര നിർമാണത്തിനായി സെക്രട്ടറി റോയ് സ്റ്റീഫന്റെയും മറ്റ് ഭാരവാഹികളുടെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സാനിധ്യത്തിൽ 50,000 പൗണ്ട് ആദ്യ സംഭാവനയായി നൽകി കൊണ്ടായിരുന്നു അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയായത്. ഇന്നലെ വാല്‍സിഹാളില്‍ നടന്ന പുതിയ നാഷണല്‍ കൗണ്‍സിന്റെ ആദ്യ യോഗത്തില്‍ വച്ചാണ് ട്രഷറർ സജി പുതിയവീട്ടിലിന് തന്റെ വകയായി 50,000 പൗണ്ട് കൈമാറിയത്. സംഭാവന കൈമാറിയതോടെ അദ്ദേഹം തന്റെ വാഗ്ദാനം നടപ്പിൽ വരുത്തുകയുമായിരുന്നു. മറ്റു കൗണ്‍സില്‍ അംഗങ്ങള്‍ മുന്നൂറ് പൗണ്ട് വീതം വാഗ്ദാനം ചെയ്തപ്പോള്‍ ലക്ഷ്യമിട്ട തുകയിൽ ഒറ്റ ദിവസം കൊണ്ട് തന്നെ എത്തിപെട്ടു. 

യുകെകെസിഎ ഒരു ചാരിറ്റിയായി രൂപീകരിക്കുമ്പോൾ കൈകൊള്ളേണ്ട നടപടി ക്രമങ്ങൾ എല്ലാം തന്നെ മുൻ  ട്രഷറര്‍ സാജന്‍ പടിക്കമാലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതിനാൽ ചാരിറ്റി സംഭാവനയായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. ഓരോ ക്‌നാനായ കുടുംബവും മുന്നൂറ് പൗണ്ട് വീതം സംഭാവന നല്‍കണമെന്ന ആശയം മുന്നോട്ടു വച്ചപ്പോൾ തന്നെ എല്ലാവരും അത് സന്തോഷത്തോടെ ഹൃദയത്തിൽ ഏറ്റുകയും ചെയ്തു. ആസ്ഥാന മന്ദിരത്തിന് വേണ്ട നടപടികള്‍ ആരംഭിക്കുന്നതിനായി ബെന്നി മാവേലിയുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. യു.കെ.യുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായക്കാര്‍ക്കും എത്തിച്ചേരുവാനുള്ള സൗകര്യം പരിഗണിച്ചു ആസ്ഥാനമന്ദിരം മിഡ്‌ലാന്റിസില്‍ നിർമിക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഈ വർഷം തന്നെ ആസ്ഥാന മന്ദിരം പൂർത്തീകരിക്കുവാനും അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷനില്‍ ഉദ്ഘാടനം നടത്തുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തെ കര്‍മ്മ പദ്ധതിയും ഇന്നലെ പ്രഖ്യാപിച്ചു. സ്‌പോര്‍ട്‌സ് ഡേ, കലാമേള തുടങ്ങിയവയും ഓരോ മൂന്നു മാസം കൂടുമ്പോൾ ക്നാനായ കുടുംബങ്ങളിൽ ന്യൂസ് ലെറ്റർ എത്തിക്കുന്ന കാര്യവും ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചു. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂണ്‍ 28 ന് ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.