CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 7 Seconds Ago
Breaking Now

ലണ്ടൻ മലയാള സാഹിത്യവേദി പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് ...

മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന നിരവധി കർമ്മ പരിപാടികളിലൂടെ  യു കെ യിലെ സാഹിത്യ പ്രേമികളുടെ പൊതുവേദിയായി ലണ്ടൻ മലയാള സാഹിത്യ വേദി പുതിയ കർമ്മ പദത്തിലേക്ക് ചുവട് വെക്കുന്നു.   വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുകയും അവ കേരളത്തിലെ പ്രമുഖ പ്രസാധകർ വഴി വിതരണം ചെയ്തു വായനക്കാരിൽ എത്തിക്കുകയും ചെയ്യുന്നതിന് പ്രസിദ്ധീ കരണ  വിഭാഗം ആരംഭിക്കുന്നു. ഇന്ന് പ്രവാസി മലയാളി  എഴുത്തുകാരെ ചൂഷണം  ചെയ്യുന്ന നിരവധി രണ്ടാം കിട പ്രസാധകർ കേരളത്തിലുണ്ട് . അവരിൽകൂടി പ്രസിദ്ധീകരിക്കുന്ന കൃതികൾ പലതും ഗോഡൌണ്കളിൽ കെട്ടി കിടക്കുകയാണ് . ഈ ചൂഷണത്തിന് അറുതി വരുത്തുവാനും പ്രസിദ്ധീകരിക്കുന്ന കൃതികൾ മുഴുവനായും വായനക്കാരിൽ എത്തിക്കുന്നതിനും ലണ്ടൻ മലയാള സാഹിത്യ വേദിക്ക് കഴിയുമെന്ന് കോർഡിനേറ്റർ റെജി നന്തികാട്ട് അഭിപ്രായപ്പെട്ടു.


ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രസിദ്ധീകരണത്തിന്റെ മുഖ്യ ഉപദേഷ്ടാവ്  പ്രമുഖ സാഹിത്യകാരൻ കാരൂർ സോമനാണ് . മുപ്പത് വർഷമായി നിരന്തരം പ്രമുഖ  മാധ്യമങ്ങളിൽ എഴുതുകയും 25 കൃതികള സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ പ്രസാദകർവഴി പ്രസിദ്ധീകരിക്കുകയും ചെയ്ത സാഹിത്യ കാരനാണ്  കരൂർ സോമൻ .  പ്രമുഖ സാഹിത്യകാരന്മാരുമായും പ്രസാധകരുമായും ബന്ധം കാത്തു സൂക്ഷിക്കുന്ന കാരൂർ സോമന്റെ  നേതൃത്വം ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന് മുതൽ കൂട്ടാണ്.  ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രസിദ്ധീകണ വിഭാഗത്തിലൂടെ  പുറത്തിറങ്ങുന്ന പ്രഥമ കൃതി യു കെ മലയാളികൽക്കിടെ സുപരിചിതയായ സിസിലി ജോർജ്ജിന്റെ ചെറു കഥാ സമാഹാരമായ പാതയോരത്തെ പൂക്കൾ ആണ് .

സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയുവാൻ കോർഡി നേ റ്റർ റെജി നന്തികാട്ടുമായി 0044-07852437505 എന്ന നമ്പറിലോ ലൊന്ദൊൻസഹിത്യവെദി@yahoo .co .uk   എന്ന  ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ് .         


             




കൂടുതല്‍വാര്‍ത്തകള്‍.