CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 51 Seconds Ago
Breaking Now

രണ്ടാമത് ഇലഞ്ഞി സംഗമം മെയ്‌ മൂന്നിന് ബർമിങ്ങ്ഹാമിൽ ...

ഗൃഹാത്വരത്തിന്റെ മഹനീയ സ്മരണകൾ ഉണർത്തി കൊണ്ട് എറണാകുളം ജില്ലയിലെ കൊച്ചു ഗ്രാമമായ ഇലഞ്ഞിയിൽ നിന്നും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിവസിക്കുന്നവർ വീണ്ടും ഒത്തു ചേരുന്നു. രണ്ടാമത് ഇലഞ്ഞി സംഗമം 2014 മെയ്‌ മാസം മൂന്നാം തീയതി ബെർമിങ്ങ് ഹാമിൽ വെച്ച് നടത്തപ്പെടുന്നു. മെയ്‌ മൂന്നാം തീയതി രാവിലെ പത്ത് മണി മുതൽ ആറ് വരെയാണ്  പരിപാടികൾ . കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാ കായിക മത്സരങ്ങൾ കോർത്തിണക്കിയാണ് രണ്ടാമത് ഇലഞ്ഞി സംഗമം ആഘോഷിക്കുന്ന തെന്ന് സംഘാടകർ അറിയിച്ചു. ഇലഞ്ഞി സെന്റ്‌ പീറ്ററിലെ പൂർവ്വ വിദ്യാർത്ഥികളെയും ഇലഞ്ഞിയുടെ സമീപ പ്രദേശത്തുള്ളവരെയും വിവാഹത്തിലൂടെ ഇലഞ്ഞിയുമായി ബന്ധം പുലർത്തുന്നവരെയും ഇലഞ്ഞിയിൽ നിന്നും യു കെ യിൽകുടിയേറി പാർത്തിട്ടുള്ള ഏവരെയും ഈ സംഗമത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു.  

കൂടുതൽ വിവരങ്ങൾക്ക് :- 

പീറ്റർ ജോസഫ് :- 07737654041

സന്തോഷ്‌ ജോസഫ് :- 07504909978

പ്രദീപ്‌ കുമാർ തങ്കപ്പൻ:- 07850531713                   




കൂടുതല്‍വാര്‍ത്തകള്‍.