CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 30 Seconds Ago
Breaking Now

ഗ്ലാസ്ഗ്ലോ മലയാളി സ്കോലാൻണ്ട് അസ്സോസിയേഷന് നവ നേതൃത്വം

ഗ്ലാസ്ഗ്ലോ   ; കഴിഞ്ഞ നാല് വർഷമായി ഗ്ലാസ്ഗ്ലോ   കേന്ദ്രീകരിച്ച് സ്കോലണ്ടിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന  സ്കോലണ്ട്   മലയാളി  അസ്സോസിയേഷന്  ഊർജ്ജ  സ്വലരായ  യുവത്വം  നിറഞ്ഞ് തുളുമ്പുന്ന  പ്രതിഭാ സമ്പന്നരായ  വ്യക്തികൾ ഭാരവാഹിത്വത്തിലേക്ക്  കടന്ന് വന്നിരിക്കുന്നു. എസ്എം എ പ്രസിഡന്റായി  ശ്രീ . ഷാജി  കൊറ്റിനാട്  (ഗ്ലാസ്ഗ്ലോ  ) സെക്രട്ടറി ശ്രീ .  ജയിസണ്‍  ജോർജ്ജ് ( ബെൽഫിൽ )  വൈസ് പ്രസിഡന്റ്‌  ശ്രീ . ബാബു തോമസ്‌ ( ന്യൂട്ടൻ)  ട്രഷറർ   ശ്രീ . സന്തോഷ്‌ കുരുവിള  വക്താവ് ശ്രീ . ജോ ണ്‍ സ്  ജോസഫ്‌ . മുൻ ഭാരവാഹികൾ   തുടർന്നുള്ള  കമ്മറ്റിയിൽ  തുടരും .  എസ് എം  എയുടെ വാർഷിക പൊതുയോഗവും , ഇന്ത്യൻ റിപ്പബ്ലിക്ക്  ആഘോഷവും സംയുക്തമായി  നടന്നു. അന്നേ  ദിവസം  തന്നെ ഭാരവാഹികളുടെ  തെരഞ്ഞെടുപ്പും നടന്നു. വരും  വർഷത്തേക്കുള്ള കർമ്മ പരിപാടികൾക്ക് രൂപം  കൊടുക്കുവാനും , എസ് എം എ എന്ന പ്രസ്ഥാനത്തെ ഇവിടുത്തെ മലയാളികൾക്കും തദ്ദേശീയരായ ആളുകൾക്ക് സേവന , സാമൂഹിക , സാംസ്കാരിക  മേഖലകളിൽ  കൂടു തൽ   ജനകീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്  മുന്നോട്ട്  പോകുവാനും  യോഗം  തീരുമാനിച്ചു.  വരുന്ന മാർച്ച്‌  8 തീയതി ശനിയാഴ്ച  രാത്രി  8 മണിക്ക്  വിശാലമായ കമ്മറ്റി  വിളിച്ചു  കുട്ടാനും  തീരുമാനിച്ചു . കമ്മറ്റി നടക്കുന്ന സ്ഥലം  പിന്നീട് അറിയിക്കും ഇപ്പോൾ നിലവിൽ ഉള്ള  പ്രസിഡന്റ്‌  ഹാരീസ് അറിയിച്ചു. സെക്രട്ടറി  ഷാജോ ജോസഫ്‌  റിപ്പോർട്ട്‌ അവതരിപ്പിച്ചു. എസ് എം  എ സ്ഥാപക പ്രസിഡന്റ്‌  സണ്ണി പത്തനംതിട്ട  മുഖ്യ പ്രഭാഷണം നടത്തി .




കൂടുതല്‍വാര്‍ത്തകള്‍.