CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 2 Seconds Ago
Breaking Now

ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ ചെയര്‍മാൻ സാബു കുര്യൻ ലണ്ടനില്‍ ഭരണകക്ഷിയിലെ മുതിര്‍ന്ന അഞ്ച് അംഗ എം പി സംഘവുമായി കൂടികാഴ്ച്ച നടത്തി.

ഗ്ലോബല്‍ പ്രവാസി  മലയാളി കൗണ്‍സില്‍ ചെയര്‍മാനും സെന്റ് മേരീസ്  ഇന്റർനാഷണല്‍ മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ സാബു കുര്യൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ ഡേവിഡ് കാമറോണിന്  മുന്നില്‍ സമർപ്പിച്ച നിര്‍ ദ്ദേശങ്ങളുടെ  കൂടുതല്‍ വിശദാംശങ്ങളുമായി ശ്രീ സാബു കുരിയന്‍ ഇന്നലെ ലണ്ടനില്‍ ഭരണകക്ഷിയിലെ മുതിര്‍ന്ന  അഞ്ച് അംഗ എം പി സംഘവുമായി  കൂടികാഴ്ച്ച നടത്തി.  ഗ്ലോബല്‍ പ്രവാസി  മലയാളി  കൗണ്‍സില്‍ ട്രെഷറര്‍ ശ്രീ സ്റ്റാനീ ഇമ്മനുവലും ശ്രീ സാബു കുര്യന്  ഒപ്പമുണ്ടായിരുന്നു.

നേഴ്സിങ്ങ് മേഖലയില്‍ നിലവിലുള്ള പ്രശ്നങ്ങല്‍ എം പി മാരുടെ മുന്നില്‍ അവതരിപ്പിച്ചു. നിലവിലുള്ള എന്‍ എം സി രജിസ്ട്രേഷന്‍ മാനദണ്ഡങ്ങളിലും അഡാപ്റ്റേഷന്‍ രീതികളിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്  ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു.  അടുത്തമാസം സാബു കുര്യന്റെ  നേതൃത്വത്തില്‍ നേഴ്സിങ്ങ് ഉടമകളുടെ പ്രതിനിധികളുമായി  5 അം ഗ എം പി സം ഘം  കൂടുതല്‍ ചർച്ചകള്‍ നടത്തുവാന്‍ ഈ കൂടികാഴ്ചയില്‍ തീരുമാനമായി .


വീഡിയോ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=RdACQHPQmgY




കൂടുതല്‍വാര്‍ത്തകള്‍.