CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 7 Seconds Ago
Breaking Now

യു.കെ.കെ.സി.എ കണ്‍വെന്‍ഷന് ആപ്തവാക്യം ക്ഷണിക്കുന്നു ...വിജയിക്ക് നൂറ് പൗണ്ട് ക്യാഷ് പ്രൈസ്...

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യു.കെ.കെ.സി.എ ജൂണ്‍ 28 ന് നടത്തുന്ന വാര്‍ഷിക കണ്‍വെൻഷന്  വേണ്ടി അനുയോജ്യമായ ആപ്തവാക്യം ക്ഷണിക്കുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെ അര്‍ത്ഥ സമ്പുഷ്ടവും അനുയോജ്യവുമായ ആപ്തവാക്യം  ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ ആപ്തവാക്യമായി തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന ആപ്തവാക്യത്തിന്റെ രചയിതാവിന്  നൂറ് പൗണ്ട്  ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.  വിജയിക്ക് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ച് ജൂണ്‍ 28ന് ക്യാഷ്  അവാര്‍ഡ് സമ്മാനിക്കും.

എല്ലാ വര്‍ഷവും കണ്‍വെന്‍ഷന്റെ ആപ്തവാക്യം കണ്ടെത്തുന്നതിന് വേണ്ടി മല്‍സരം നടത്താറുണ്ട്. ക്‌നാനായ സമുദായത്തെക്കുറിച്ച്  സമുദായ അംഗങ്ങള്‍ക്ക് കൂടുതല്‍ പഠിക്കുന്നതിനും ക്‌നാനായ പാരമ്പര്യ രീതികളും അവയുടെ അര്‍ഥവും മനസിലാക്കുന്നതിനുമുള്ള അവസരമായി അംഗങ്ങള്‍ ഇത് പ്രയോജനപ്പെടുത്തുന്നു. പുതുതലമുറക്ക് ക്‌നാനായ സമുദായത്തെക്കുറിച്ച്  മനസിലാക്കിക്കൊടുക്കുന്നതിനുള്ള അവസരമായും ഈ മല്‍സരത്തെ പ്രയോജനപ്പെടുത്താം. മലയാളത്തിലോ ഇംഗ്ലീഷിലോ ആപ്തവാക്യങ്ങള്‍ അയക്കാവുന്നതാണ്. ഒരാള്‍ക്ക് ഒരു ആപ്തവാക്യമേ  മല്‍സരത്തിലേക്ക് അയക്കാവൂ. ഒന്നില്‍ കൂടുതല്‍ ആപ്തവാക്യങ്ങള്‍ എഴുതിയാല്‍ അത് മല്‍സരത്തിന് പരിഗണിക്കുന്നതല്ല.  ഒരു കുടുംബത്തില്‍ നിന്ന് എത്രപേര്‍ക്ക് വേണമെങ്കിലും മല്‍സരിക്കാം. ഏതെങ്കിലും യു.കെ.കെ.സി.എ യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് മാത്രമേ മല്‍സരിക്കാന്‍ അവസരമുള്ളു. ഏത് യൂണിറ്റിലെ അംഗമാണെന്ന് അയക്കുന്ന ഇ മെയിലില്‍ സൂചിപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുന്ന സാഹചര്യത്തില്‍ യൂണിറ്റ് ഭാരവാഹികളുമായി ആശയ വിനിമയം നടത്തി യു.കെ.കെ.സി എ നേതൃത്വം തീരുമാനമെടുക്കുന്നതാണ്. യു.കെ.കെ.സി.എ യുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
വിദഗ്ധരായിരിക്കും മല്‍സരത്തിലെ വിജയികളെ കണ്ടെത്തുക. വിജയിക്കുന്നവരുടെ വിവരങ്ങള്‍ യു.കെ.കെ.സി.എ ഔദ്യോഗികമായി അറിയിക്കുന്നതാണ്.


മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ആപ്തവാക്യങ്ങള്‍ 2014 മാര്‍ച്ച് പത്തിന് മുമ്പായി poothru@yahoo.co.uk എന്ന മെയിലില്‍ അയക്കേണ്ടതാണ്.




കൂടുതല്‍വാര്‍ത്തകള്‍.