CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 30 Seconds Ago
Breaking Now

ലിമയുടെ ഫാമിലി ഫെസ്റ്റിനും, പാചക മത്സരത്തിനും ഇനി ഒരു ദിവസം മാത്രം ...

ഈ വർഷം മുതൽ ലിവർ പൂൾ മലയാളി അസ്സോസിയേഷൻപുതുതായി ആരംഭിക്കുന്ന പാചക മത്സരവും ഫാമിലി ഫെസ്റ്റും നാളെ ലിവർ പൂൾ ഐറിഷ് സെന്ററിൽ (സെന്റ്‌ മൈക്കിൾസ് ഐറിഷ് സെന്റർ , 6 ബൗൻഡറി ലയിൻ  L6 5JG) വച്ച് നടത്തപ്പെടുന്നു.

ലിവർ പൂൾ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്  ഇനി ഒരു ദിവസം കൂടി മാത്രം കാത്തിരുന്നാൽ മതി . എന്നും വ്യത്യസ്തമായ പ്രോഗ്രാമുകൾ വിജയകരമായി നടത്താറുള്ള ലിമ ഈ പ്രോഗ്രാം വളരെയധികം വ്യത്യസ്തവും രസകരവുമായ രീതിയിലായിരിക്കും നടത്തപ്പെടുക .

പാചകത്തിൽ നിങ്ങൾക്കുള്ള കഴിവ് പ്രകടിപ്പിക്കുവാനും ലിവർ പൂളിലുള്ള പാചക രാജാവിനെയും പാചക റാണിയെയും കണ്ടെത്തുവാൻ ലഭിക്കുന്ന ഈ അവസരം അങ്ങേയറ്റം വിജയകരമാക്കുവാൻ ലിവർ പൂളിലെ എല്ലാ മലയാളികളെയും ലിമ സ്വാഗതം ചെയ്യുന്നു. വിജയികൾക്ക് ലിമയുടെ ക്യാഷ് അവാർഡും  പ്രശംസിപത്രവും നല്കുന്നു. നാളെ വൈകിട്ട്  ആറുമണിക്കാരംഭിക്കുന്ന  പ്രോഗ്രാമുകൾ ആറ് മണിയോടെ തന്നെ ആരംഭിച്ച് പതിനൊന്ന് മണിയോടെ അവസാനിക്കും.

മത്സരം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സിനും ലിമയുടെ പ്രസിഡന്റ്‌ ഷാജു ഉതുപ്പ്  - 07931591307,  സെക്രട്ടറി ദിനൂപ് ജോർജ്ജ് - 07917222646 എന്നിവരുമായി ബന്ധപ്പെടുക .              




കൂടുതല്‍വാര്‍ത്തകള്‍.