CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 40 Seconds Ago
Breaking Now

വിശുദ്ധ അന്തോനീസിന്റെ ദശദിന തിരുനാൾ എഡിൻബർഗ്ഗിൽ ...

ബ്രാഡ് ഫോർഡ് :- മരണ ശേഷം ഒരു വർഷത്തിനുള്ളിൽ വിശുദ്ധനാക്കപ്പെടുവാനും മരിച്ച്  336 വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ സഭാ പണ്ഡിതനായ വിശുദ്ധ അന്തോനീസിന്റെ  നാവ് കേടുകൂടാതെ കണ്ടെത്തുകയും ചെയ്തു. അധികമാർക്കും ലഭിക്കാത്ത അത്ഭുത പ്രവർത്തക വരം ലഭിച്ച വിശുദ്ധ അന്തോനീസിന്റെ നവനാൾ നൊവേനയും ദശദിന തിരുന്നാളും  എഡിൻബർഗ്ഗിൽ ആചരിക്കുന്നു.

വിശുദ്ധ അന്തോനീസിന്റെ മരണ തിരുന്നാൾ ദിനമായ ജൂണ്‍ 13 മുതൽ 22 വരെ എഡിൻബർഗ്ഗ് ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയും സ്വർഗ്ഗീയ മധ്യസ്ഥത്തിന്റെ  തിരുന്നാളിൽ വിശുദ്ധ കുർബ്ബാന, നൊവേന , തിരുന്നാൾ കർമ്മങ്ങൾ എന്നിവയിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ രക്ഷാധികാരിയായ ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി , ജിം പഴാക്കായിൽ, ബിജു ജോണ്‍, എന്നിവർ ജനറൽ കണ്‍വീനറായ 20 അംഗ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി:- 07854490369

ജിം പഴാക്കായിൽ:- 07861669443

ബിജു ജോണ്‍ :- 07730536714      




കൂടുതല്‍വാര്‍ത്തകള്‍.