CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 13 Seconds Ago
Breaking Now

മാത്യു അറയ്ക്കൽ പിതാവും ഷെവലിയാർ വി.സി സെബാസ്റ്റ്യനും യു കെ സന്ദർശിക്കുന്നു.

ലണ്ടൻ: സീറോ മലബാർ സഭയുടെ ഫിനാൻഷ്യൽ കമ്മിഷൻ ചെയർമാനും, മൈഗ്രന്റ്സ് കമ്മീഷൻ, ലെയിറ്റി കമ്മീഷൻ എന്നിവയിൽ മെമ്പറും, കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷനുമായ മാർ മാത്യു അറയ്ക്കൽ പിതാവും,  ലെയിറ്റി കമ്മീഷന്റെ ആദരണീയനായ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി സെബാസ്റ്റ്യനും രണ്ടാഴ്ചത്തെ യു കെ സന്ദർശനത്തിനായി എത്തുന്നു.  ജൂലൈ 15 ന് യു കെ യിൽ എത്തുന്ന ഇരുവരും  വിവിധ പരിപാടികളിൽ പങ്കെടുക്കും.

സീറോ മലബാർ സഭയുടെ വാൽഷിങ്ങാം തീർത്ഥാടനം, കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയുടെ ആരോഗ്യ   സാങ്കേതിക വിദ്യ ട്രാൻസ്ഫർ കോണ്ട്രാക്റ്റ് രൂപീകരണം, യുണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച, അത്മായ മീറ്റിങ്ങുകൾ, കേംബ്രിഡ്ജിൽ സിവിക്ക് റിസപ്ഷൻ, നോർവിച്ച് തിരുന്നാൾ, ബ്രിസ്റ്റോളിലെ മൾട്ടി ഫെയിത്ത് ഫോറം സെമിനാർ തുടങ്ങിയ പരിപാടികളിൽ ഇരുവരും സംബന്ധിക്കും.

സീറോ മലബാർ സഭയുടെ വളർച്ചയുടെ ഈ സന്ദർഭത്തിൽ ഇരുവരുടെയും സന്ദർശനം സഭാ മക്കൾ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.  അറയ്ക്കൾ പിതാവിന്റെയും, ഷെവലിയാർ വി സി സെബാസ്റ്റ്യന്റെയും പ്രഥമ യു കെ സന്ദർശനം വാൽഷിങ്ങാം തീർത്ഥാടനം,  അത്മായ സംവിധാന രൂപീകരണം അടക്കം വിവിധ ശ്രദ്ധേയമായ ചുവടു വെപ്പുകൾക്ക് കളമൊരുക്കിയിരുന്നു.

യു കെ യിലെ സീറോ മലബാർ സഭയുടെ ഏറ്റവും ശ്രദ്ധേയവും, ഭക്തജന പങ്കാളിത്തം കൊണ്ട് പ്രധാനവും ആയ വാൽഷിങ്ങാം തീർത്ഥാടനത്തിന്റെ മുഖ്യ കാർമ്മികനായി പങ്കെടുക്കുന്ന മാർ മാത്യു അറയ്ക്കൽ പിതാവ്, ആ മരിയ പുണ്യ കേന്ദ്ര യാത്രയുടെ ഉപജ്ഞാതാവും, മുഖ്യ സംഘാടകനുമായ ഈസ്റ്റ്‌ ആൻഗ്ലിയായിലെ സീറോ മലബാർ സഭയുടെ ആദരണീയനായ ചാപ്ലിൻ ഫാ മാത്യു ജോർജ്ജ് വണ്ടാലക്കുന്നേലിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ്  യു കെ യിൽ എത്തുന്നത്.  ഈസ്റ്റ്‌ ആൻഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും,   ആത്മീയ നവോദ്ധാന പ്രവർത്തനങ്ങൾക്ക് മാതൃകയുമായ ഗ്രേറ്റ്‌യാർമോത്താണ് ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥെയത്വം വഹിക്കുക. 

ഷെവലിയാർ പദവി സ്വീകരിച്ച ശേഷം ആദ്യമായി യു കെ സന്ദർശിക്കുന്ന വി സി  സെബാസ്റ്റ്യന്  വിവിധ സ്വീകരണ യോഗങ്ങൾ യു കെ യുടെ നാനാ ഭാഗത്തും അത്മായരും, സഭയും ഒരുക്കുന്നുണ്ട്‌. അത്മായ കമ്മീഷന്റെ ആർജ്ജവവും,നിശ്വാശവുമായ വി സി  യുടെ വരവിനെ അത്മായ സമൂഹം വലിയ ആദരവോടെ വരവേൽക്കാൻ കാത്തിരിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് :-

ഫാ. മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ:-07959 920844
അഡ്വ.ജോസഫ് ചാക്കോ:-07883 302540
ടോം സാബു ജോസഫ്:-07985 703447




കൂടുതല്‍വാര്‍ത്തകള്‍.