CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 56 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിൽ നിന്നും ഇവർ പടിയിറങ്ങുകയാണ്....

അത്യന്തം ആവേശകരമായ യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ ആദ്യ റൌണ്ടായ ഇഷ്ടഗാന റൌണ്ടിൽ പങ്കെടുത്ത ഇരുപത്തി മൂന്ന് ഗായകരിൽ നിന്നും അഞ്ച് പേരാണ് എലിമിനേഷനിൽ പുറത്താകപ്പെട്ടത്.

യുക്മാ സ്റ്റാർ സിംഗർ മത്സരത്തിന്റെ ജഡ്ജായ പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ ശ്രീ. നിഷാന്ത് ഓരോ ഗാനങ്ങളും തലനാരിഴ കീറി പരിശോധിച്ചാണ് വിധി നിർണ്ണയം നടത്തിയിരിക്കുന്നത്. ഈ വിധി നിർണ്ണയത്തിനായി ശ്രീ. നിഷാന്ത്   യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ കോ- ഓർഡിനേറ്റർമാരായ ശ്രീ. ഹരീഷ് പാലായുടേയും ശ്രീ. കാനേഷ്യസ് അത്തിപ്പൊഴിയുടേയും സ്നേഹ പൂർവ്വമായ നിർബന്ധത്തിന് വഴങ്ങി തന്റെ വിലപ്പെട്ട സമയം  യുക്മക്ക് വേണ്ടി നീക്കി വയ്കുകയും വളരെ ശ്രദ്ധയോടെ ഓരോ ഗാനത്തിന്റെയും ശ്രുതി, രാഗ, താള, ഭാവങ്ങൾ  വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ അകമഴിഞ്ഞ സഹകരണത്തിന് ആദ്യമേ തന്നെ യുക്മയുടെ  നന്ദിയും ആദരവും അറിയിച്ചുകൊള്ളട്ടെ.

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിൽ മത്സരിക്കാനെത്തിയത്തിയ നിരവധി ഗായകരിൽ നിന്നും ഒഡീഷൻ നടത്തി തിരഞ്ഞെടുക്കപ്പെട്ടവരാണ് ആദ്യ റൌണ്ടിൽ എത്തിയ ഇരുപത്തി മൂന്ന് പേരും. ഇത്തരം മത്സരങ്ങളിലെ ഏറ്റവും ഖേദകരവും എന്നാൽ അനിവാര്യവുമായ എലിമിനേഷൻ കഴിഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിൽ വളരെ ആവേശ പൂർവ്വം യു .കെ മലയാളികളുടെ വികാരമായി മാറിക്കഴിഞ്ഞ യുക്മ എന്ന പ്രസ്ഥാനത്തിനു വേണ്ടി യുക്മാ സ്റ്റാർ സിംഗർ മത്സരത്തിൽ മത്സരിക്കാനെത്തി എലിമിനേറ്റ് ചെയ്യപ്പെട്ട ഡോക്ടർ അഞ്ചു വർഗ്ഗീസ്, ശ്രീ. ജോർജ്ജ് ചാക്കോ, ശ്രീമതി ജിഷാ ജോസഫ്, ശ്രീ. ജോസഫ് ലൂക്കാ, ശ്രീ. ബിജു യോഹന്നാൻ എന്നീ അഞ്ചു മത്സരാർത്ഥികൾക്കും യുക്മയുടെ പേരിലും യു.കെയിലെ മുഴുവൻ മലയാളികളുടെ പേരിലും നന്ദി അറിയിക്കുന്നു.

വിജയിക്കലല്ലാ, പങ്കെടുക്കലാണ് പ്രധാനം എന്ന പൊതു തത്വം മനസ്സിലാക്കി ഈ പ്രോഗ്രാമിൽ  എത്തി ഗാനങ്ങൾ ആലപിച്ച   ഈ അഞ്ചു പേരുടെയും ഗാനങ്ങൾ തീർച്ചയായും നമുക്കെല്ലാവർക്കും ഇഷ്ടമായിരുന്നൂ എന്നത് നമുക്ക് നിഷേധിക്കാനാവില്ല. എന്നാൽ ആലാപനത്തിൽ  ഇവരേക്കാൾ  മികവ് പുലർത്തിയവരായിരുന്നൂ മറ്റുള്ളവർ എന്നത് മാത്രമാണ് ഇവർ എലിമിനേറ്റ് ചെയ്യപ്പെടാൻ പ്രധാനകാരണം എന്ന് ഈ വീഡിയോകളിലൂടെ നാം ഓരോരുത്തരും കണ്ടതാണ്. പുറത്തായവർക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് എലിമിനേഷൻ റൌണ്ടിലെ അവസാനത്തെ അഞ്ചു പേരുടെ വിധി നിർണ്ണയ വീഡിയോ ഇതിനൊപ്പം നൽകുകയാണ്.

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ ടോപ് സ്കോറർ ആയി വന്നിരിക്കുന്നത് 90 മാർക്ക് നേടിയ ശ്രീ. അലൻ ആന്റണിയാണ്. അലൻ ആന്റണിക്കും യുക്മയുടെ അഭിനന്ദനങ്ങൾ. അഡ്വക്കേറ്റ് ദിലീപ് രവി ആലപിച്ച ചക്രവർത്തിനീ നിനക്കു ഞാനെന്റെ, മനോജ് ജോസ് ആലപിച്ച നീയൊരു പുഴയായ് തഴുകുമ്പോൾ, ജോജോ അബ്രഹാം ആലപിച്ച വൈശാഖ സന്ധ്യേ, ബിജു യോഹന്നാൻ ആലപിച്ച സംഗീതമേ അമര സല്ലാപമേ, എന്നീ ഗാനങ്ങളുടെ വിധി നിർണ്ണയമാണ് ഈ വീഡിയോയിലുള്ളത്.  എലിമിനേഷൻ റൌണ്ടിലെ അവസാനത്തെ ഈ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Part 5:-  https://www.youtube.com/watch?v=QkC9cPQHfH4

മുൻ വീഡിയോകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Part 1:-  https://www.youtube.com/watch?v=50qf02dR__E

Part 2:-  https://www.youtube.com/watch?v=JvEcY5pGjZ4

Part 3:-  https://www.youtube.com/watch?v=0LT1QkZ1on8

Part4:-  https://www.youtube.com/watch?v=DIFn6KgMORM

രണ്ടാം ഘട്ട മത്സരം ; ഫാസ്റ്റ് റൌണ്ട്  ഈ ആഴ്ച്ച ആരംഭിക്കുന്നു.

ഈ വരുന്ന ശനി , ഞായർ ദിവസങ്ങളിലായി യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ ആരംഭിക്കുകയാണ്. ഫാസ്റ്റ് റൌണ്ട് മത്സരത്തിൽ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുള്ള ഗാനങ്ങളുമായിട്ടാണ് മത്സരാർത്ഥികൾ എത്തുന്നത്. യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ രണ്ടാംഘട്ട മത്സരങ്ങളിലേക്ക്, ഫാസ്റ്റ് റൌണ്ട് മത്സരങ്ങളിലേക്ക് എല്ലാ മത്സരാർത്ഥികൾക്കും അതോടൊപ്പം സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും സ്വാഗതം.




കൂടുതല്‍വാര്‍ത്തകള്‍.