CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes Ago
Breaking Now

ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി

2009 മുതല്‍ ആന്‍ഡോവരിലും പരിസര പ്രദേശത്തും ഉള്ള മലയാളികളുടെ കലാ സാംസ്‌കാരിക സാമൂഹിക ഉന്നമനത്തെ ലക്ഷ്യം വച്ചു പ്രവര്‍ത്തിച്ചു വരുന്ന ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി. മുപ്പതിലേറെ മലയാളി കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടന 2009 ഡിസംബര്‍ മാസത്തില്‍ ആദ്യ പ്രസിടന്റായ ജോസഫ് താനിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്. അന്നുമുതല്‍ ആ പ്രദേശങ്ങളിലെ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു ഈ സംഘടനയും അതിന്റെ പ്രവര്‍ത്തനങ്ങളും.

 

ചെറിയ ഒരു കൂട്ടായ്മ ആയതുകൊണ്ട് തന്നെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കരുത്തുറ്റതാക്കാനും പരിപാടികള്‍ക്ക് മികവു പകരാനും ഈ സംഘടനക്ക് എളുപ്പമാണ്. യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയില്‍ ചേരുന്നതിനുള്ള തീരുമാനം ഈ വര്ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരമാണ്.

    

ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ പ്രസിടന്റ്‌റ് മനോജ് ജേക്കബ്, സെക്രട്ടറി ബിനു ജോസ് വാതല്ലൂര്‍, ട്രഷറര്‍ ബിനു ജേക്കബ്, വൈസ് പ്രസിടന്റ്‌റ് ആല്‍ഫ ജോബിന്‍,ജോയിന്റ് സെക്രട്ടറി ഷിജി റോബിന്‍, വര്‍ഗീസ് മുണ്ടപ്പള്ളി,അബിന്‍ കെ അലിയാസ്, എന്നിവര് അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് യുക്മയില്‍അംഗമാകുക  എന്ന സുപ്രധാന തീരുമാനമെടുത്തത്.  

               

യുക്മ ജെനറല്‍ ബോഡി മെമ്പര്‍മാരായി കോശിയ ജോസ്, ജോര്‍ജ്ജ് സക്കറിയ എന്നിവരെ കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. ചെറുതാണെങ്കിലും തങ്ങളുടെ സംഘടനയിലുള്ള മികവുറ്റ കലാകാരന്മാര്‍ക്കും മറ്റു പ്രതിഭകള്‍ക്കും വിശാലമായ മലയാള കൂട്ടായ്മയുടെ വാതില തുറക്കുന്ന യുക്മയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

       

യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ഭാഗമായി യുക്മയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആന്‍ഡോവര്‍ മലയാളി അസോസിയേഷനെ യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിടന്റ്‌റ് റോജിമോന്‍ വര്‍ഗീസ്, സെക്രട്ടറി സുജു ജോസഫ്, ട്രഷറര്‍ ടോം , നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ജോണ്‍, മറ്റു നാഷണല്‍ ഭാരവാഹികളായ ടിറ്റോ തോമസ്, ഷാജി തോമസ് എന്നിവര് അറിയിച്ചു. യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി യുക്മ നാഷണല്‍ പ്രസിടന്റ്‌റ് വിജി കെ പിയും,സെക്രട്ടറി ബിന്‍സു ജോണും ട്രഷറര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലും  ആന്‍ഡോവര്‍ മലയാളി അസോസിയേഷനെ  യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.