CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 58 Seconds Ago
Breaking Now

നോര്‍വിച്ച് കാത്തലിക്ക് ഫോറം മൂന്നാമത് കുടുംബ സംഗമം ശനിയാഴ്ച നടക്കും

നോർവിച്ചിലും പരിസരങ്ങളിലുമുള്ള എല്ലാ മാർത്തോമ്മാ കത്തോലിക്കരെയും ഈ കുടുംബ സംഗമത്തിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഈസ്റ്റ്‌ ആംഗ്ളിയയിലെ പ്രമുഖ സീറോ മലബാര്‍ അത്മായ കൂട്ടായ്മയായ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം നോര്‍വിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കുടുംബ സംഗമത്തിനു മാർച്ച് 8 നു ശനിയാഴ്ച ടസ്ക് വുഡ് പാരീഷ് ഹാളില്‍ വേദി ഉയരുന്നു. ഭാരത അപ്പസ്തോലന്‍ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായിലൂടെ പകർന്നു ലഭിച്ച വിശ്വാസ പാരമ്പര്യ പൈതൃകങ്ങളുടെ പ്രഘോഷണമായി ഈ സംഗമത്തെ മാറ്റുവാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ടോം ജോസഫ് സാബു, ടെല്‍മ ജോസ്‌,  ആന്റണി തോമസ്‌ എന്നിവര്‍ അറിയിച്ചു. കാത്തലിക്ക് ഫോറം നാഷണല്‍ ഭാരവാഹികൾ സംഗമത്തിൽ പങ്കു ചേരും.

യുകെയിൽ അധിവസിക്കുന്ന പ്രവാസി സീറോ മലബാർ അല്മായരിൽ വിശ്വാസ ചൈതന്യം, സാന്മാർഗ്ഗിക മൂല്യങ്ങൾ, ആചാര അനുഷ്ടാനങ്ങള്‍ എന്നിവ കാത്തു പരിപാലിക്കപ്പെടുവാനും, നവ തലമുറയെ അതേ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വാസ ആചാര അനുഷ്ടാനങ്ങളിലും, കൂട്ടി നടത്തുവാനും, സീറോ മലബാർ രൂപത എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിനും, അല്മായരുടെ അനിവാര്യമായ ആത്മീയ-സാമൂഹ്യ-സാംസ്കാരിക വേദിക്കുമായാണ് കാത്തലിക് ഫോറം രൂപീകരിച്ചത്.

മാർത്തോമ്മാ ഗാനത്തോടെ സഭാ പിതാവിനെ പ്രഘോഷിച്ചു  ആരംഭിക്കുന്ന സംഗമത്തിൽ, മാർത്തോമ്മാ ശ്ലീഹായെക്കുറിച്ചുള്ള പ്രഭാഷണവും, പാരമ്പര്യ,പൈതൃക വിശ്വാസ അധിഷ്ടിത കലാ പരിപാടികളിൽ ഗാനോത്സവം,സംഘ നൃത്തം, ഗ്രൂപ്പ്‌ തല ചര്‍ച്ച, ബൈബിള്‍ ക്വിസ്സ് മത്സരം, ബൈബിൾ സ്കിറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ച കഴിഞ്ഞു 3:30 നു തുടങ്ങി വൈകുന്നേരം 8: 00 മണിക്ക് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ കുടുംബ സംഗമം അവസാനിക്കും.

നോർവിച്ചിലും പരിസരങ്ങളിലുമുള്ള എല്ലാ മാർത്തോമ്മാ കത്തോലിക്കരെയും ഈ കുടുംബ സംഗമത്തിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.