CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 44 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷൻ മലയാളം ഡാൻസ് ക്ലാസ്സുകൾ ആരംഭിച്ചു...

എം എം എ  ആരംഭിക്കുന്ന മലയാളം ക്ലാസ്സിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട   കൊച്ചിൻ മേയർ ടോണി ചമ്മണിയും  ഡാൻസ് ക്ലാസ് ഉത്ഘാടനം  Rusholme കൗൻസിലർ ശ്രീ ആർ അക്ബറും നിർവ്വഹിച്ചു . പ്രസിഡന്റ്‌ ശ്രീ പോൽ സണ്‍ തോട്ടപ്പിള്ളിയുടെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ശ്രീ ബെന്നി ജോണ്‍ സ്വാഗതം ആശംസിച്ചു. വിദേശ രാജ്യങ്ങളിൽ ജീവിക്കുമ്പോഴും മാതൃ രാജ്യത്തോട് കാണിക്കുന്ന സ്നേഹവും ആദരവും ഏറെ അഭിനന്ദനാർഹമാണെന്നും വരും തലമുറയെ നമ്മുടെ ഭാഷയും കലകളും മറ്റും പഠിപ്പിക്കുവാൻ മാതാപിതാക്കൾ പ്രത്യേകം താല്പര്യം എടുക്കണമെന്നും മേയർ ഓർമ്മിപ്പിച്ചു. പ്രവാസികൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നടത്തി വരുന്ന സാമ്പത്തിക നിക്ഷേപം പ്രത്യേകം എടുത്ത് പറയേണ്ടതും  പ്രശംസനീയവുമാണ്. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ വേസ്റ്റ്  മാനേജ്മെന്റ് പ്രോസസ്സിംഗ്  രംഗത്ത്‌ വൻ നിക്ഷേപ സാധ്യതകൾ ഉണ്ടെന്നും കഴിയുമെങ്കിൽ പ്രവാസികൾ ഈ രംഗത്ത്‌ വ്യാവസായിക അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുവാൻ തയ്യാറാകണമെന്നും മേയർ പ്രത്യേകം അഭ്യർത്ഥിച്ചു.


കൗൻസിലർ ശ്രീ ആർ അക്ബർ ഡാൻസ്  ക്ലാസ്സിന്റെ ഉത്ഘാടനം നടത്തുകയും ഈ ഉദ്യമത്തിന് എല്ലാ നന്മകളും നേരുന്നതോടൊപ്പം എം എം എ യുടെ ഭാവി പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.  അതിനു ശേഷം നടന്ന ജോലി സ്ഥലത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും നിയമ നടപടികളും എന്ന വിഷയത്തെ കുറിച്ച് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുക്കുകയുണ്ടായി. എംപ്ലോയിമെന്റ് ലോയിൽ സ്പെഷ്യലൈസ്  ചെയ്യുന്ന ശ്രീമതി ദീപ സുഗതൻ എല്ലാ സംശയങ്ങൾക്കും മറുപടി നല്കുകയും ആർക്കെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ നേരിൽ സമീപിക്കാമെന്നും, ഭാവിയില എം എം എ നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകളിൽപങ്കെടുക്കുവാൻ സന്തോഷമാണെന്ന്  അറിയിച്ചു.


ഇതൊരു ഫാമിലി ഒത്തുചേരൽ ആക്കി മാറ്റുവാൻ സഹായിച്ച എല്ലാവർ ക്കും  ശ്രീ ജോർജ്ജ് വടക്കാംചേരി  നന്ദി പറഞ്ഞു. പരിപാടികൾ ശ്രീ ഷാജിമോൻ കെ ഡി , ഷാജു ആന്റണി , ജോമി , ഷാജി ജോസഫ് , നിഷ കേഡിയ എന്നിവർ നേതൃത്വം നല്കി . സ്നേഹവിരുന്നിന് ശേഷം പരിപാടികൾ അവസാനിച്ചു. മുൻ പ്രസിഡന്റ്‌ മേഘല  ഷാജി ആശംസകൾ നേർന്നു.


മലയാളം , ഡാൻസ്  ക്ലാസ്സുകൾ എട്ടാം ശനിയാഴ്ച  മുതൽ എല്ലാ ശനിയാഴ്ചകളിലും 2.30 ന്    Rusholme പാരിഷ് ഹാളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .



         

                        




കൂടുതല്‍വാര്‍ത്തകള്‍.