CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 20 Minutes 36 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യയുടെ ഇരുപത്തിനാലാമത് ധനസഹായം കൈമാറി!!!

വോക്കിംഗ് കാരുണ്യയുടെ  ഇരുപത്തിനാലാമത് ധനസഹായം കണ്ണൂർ  ജില്ലയിലെ  പായം പഞ്ചായത്തിൽപ്പെട്ട  വള്ളിത്തോട്ട് എന്ന പ്രദേശത്തുള്ള ബൈജു എന്ന യുവാവിന്  കൈമാറി.


കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി പാവങ്ങള്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന വോകിംഗ് കാരുണ്യയുടെ  ഫെബ്രുവരി മാസത്തെ സഹായത്തിന്‌ തിരഞ്ഞെടുത്തത് പത്തൊന്‍പതു വര്‍ഷമായി കിടപ്പിലായ ബൈജു  എന്ന യുവാവിനെയാണ്. കൂലിപ്പണിക്കാരനായ അച്ഛന് ഒരു കൈത്താങ്ങാകാനാണ് പഠിക്കാന്‍ മിടുക്കനും, മൂത്ത മകനുമായ പത്തൊന്‍പതു വയസുകാരന്‍ പെയിന്റിംഗ്  ജോലിക്കിറങ്ങിയത് .ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും സംഭവിച്ച വീഴ്ച ബൈജുവിന്റെ നട്ടെല്ലും ഒപ്പം ജീവിതവും  തകര്‍ത്തു കളഞ്ഞു. അരയ്ക്കുതഴെ ചലനശേഷി നഷ്ടപ്പെട്ട് കിടക്കയില്‍ ജീവിതം തള്ളിനീക്കുകയാണ് ബൈജൂ.കിടക്കവിട്ട് എണീക്കാം എന്ന പ്രതിക്ഷയോടെ നടത്തിയ ചികിത്സകള്‍ക്കും മുടക്കിയ പണത്തിനും ഇതു വരെ ബൈജുവിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാന്‍  സാധിച്ചിട്ടില്ല.

നിർദ്ധരരായ കുടുംബം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഒരു മാസത്തെ മരുന്നിന് തന്നെ  ബൈജുവിന് പതിനയ്യായിരത്തോളം രൂപ ആവശ്യമായി വരുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പുവരെ വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. വിട്ടുമാറാത്ത യുറിനറി ഇൻ ഫെക്ഷന്‍ ആണ്  ഇപ്പോള്‍  ബൈജുവിനെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. ഈ യുവാവിന്റെപരിതാപകരമായ  അവസ്ഥ കേട്ടറിഞ്ഞ  വോകിംഗ് കാരുണ്യ ഫെബ്രുവരി മാസത്തെ സഹായം ബൈജുവിന്   നല്കുവാൻ തീരുമാനിക്കുകയായിരുന്നു. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി  പേരാവൂർ എം  എൽ എ സണ്ണി ജോസഫ്‌  50,000  രൂപയുടെ  ചെക്ക് ബിജുവിന് കൈമാറി. വോക്കിംഗ് കാരുണ്യയെ പോലുള്ള സംഘടനകൾ കേരളത്തിലെ പാവങ്ങൾക്കും രോഗികൽക്കും മഹത്തായ ജീവ കാരുണ്യ പ്രവർ ത്തനമാണ് നല്കുന്നതെന്നു ചെക്ക് നല്കി കൊണ്ട്  എം എൽ എ  സണ്ണി  ജോസഫ്‌  അഭിപ്രായപ്പെട്ടു. തഥവസരത്തില്‍ വോകിംഗ് കാരുണ്യ ചാരിറ്റബിൾ  സൊസൈറ്റിയുടെ  പ്രസിഡന്റ്‌ ജെയിൻ ജോസഫ്‌ , ഇൻഫാം മുൻ ജില്ല പ്രസിഡന്റ്‌ ടോം മാത്യു , അഡ്വക്കേറ്റ് സാബു വർഗ്ഗീസ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു. അന്നന്നത്തെ ചിലവിനായി കഷ്ടപ്പെടുന്ന ഈ അവസരത്തില്‍ കിട്ടിയ  ഈ സഹായത്തിന്  ബൈജുവും കുടുംബവും വോകിംഗ് കാരുണ്യക്കും യു കെയിലെ  നല്ലവരായ മലയാളികള്‍ക്കും നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.