CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 39 Seconds Ago
Breaking Now

ലിമയുടെ ഫാമിലി ഫെസ്റ്റും പാചക റാണി , പാചക രാജാ മത്സരം വർണ്ണാഭമായി ...

ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫാമിലി ഫെസ്റ്റും പാചക റാണി , പാചക രാജാ മത്സരം വർണ്ണാഭമായി. മാർച്ച് ഒന്നിന്  ശനിയാഴ്ച വൈകിട്ട്  ആറുമണിയോടെ ലിവർപൂൾ ഐറിഷ് സെന്ററിൽ വച്ച് നടത്തിയ പ്രോഗ്രാമിൽ അനവധി മലയാളി കുടുംബങ്ങൾ പങ്കെടുത്തു. ലിവർ പൂൾ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാം വളരെയധികം വ്യത്യസ്തവും രസകരവുമായ രീതിയിലായിരുന്നു നടത്തപ്പെട്ടത്. കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികളും ഗെയിമുകളും പ്രത്യേകം ശ്രദ്ധയാകർഷിച്ചു. 


പാചക റാണി മത്സരത്തിൽ ലിവർ പൂളിൽ നിന്നുള്ള ലിസിയും മേരി സെബാസ്റ്റ്യനും അടങ്ങിയ ടീമിന് ഒന്നാം സമ്മാനവും ബിർക്കിൻഹെഡിൽ നിന്നുള്ള ഡിൽജോയും  റ്റെസ്സുമടങ്ങിയ ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി . പാചക രാജയായി ഹരികുമാർ ഗോപാലനും , സാബുവും അടങ്ങിയ ടീമും , രണ്ടാം സ്ഥാനം ബെനിറ്റോ സെബാസ്റ്റ്യനും , സ്റ്റെഫിയും അടങ്ങിയ ടീമും കരസ്ഥമാക്കി.


യുക്മ ലിവർ പൂളിൽ വച്ച് നടത്തിയ നാഷണൽ കലാമേളയിൽ പ്രത്യേക സമ്മാനാർഹയായ മരിയ സോജന് തദ വസരത്തിൽ ലിമയുടെ പ്രസിഡന്റ്‌ ഷാജു ഉതുപ്പ് അവാർഡ്‌ സമ്മാനിച്ചു. തുടർന്ന് മരിയ സോജനും ഒപ്പം ഹോളിയും ചേർന്നവതരിപ്പിച്ച ഡാൻസ് നയന മനോഹരമായ ഒന്നായിരുന്നുവെന്നതിൽ സംശയമില്ല. ലിവർപൂളിൽ നിന്നും ലണ്ടനിലേക്ക്  താമസം മാറുന്ന ലിമയുടെ സജീവ പ്രവർത്തകനായ അശോകന് ലിമയുടെ പ്രത്യേക ഉപഹാരവും പ്രസിഡന്റ്‌ സമ്മാനിച്ചു.


പരിപാടിയുടെ നടത്തിപ്പിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ആർട്സ് ക്ലബ്‌ അംഗങ്ങൾ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിജയികൾക്ക് ലിമയുടെ ക്യാഷ് അവാർഡും പ്രശംസി പത്രവും ലിമയുടെ ഓണാഘോഷ വേളയിൽ സമ്മാനിക്കും. ലിമയുടെ കമ്മിറ്റി അംഗങ്ങളുടെ  നേതൃത്വത്തിൽ അടുക്കും ചിട്ടയോടും കൂടി നടത്തിയ ഈ പരിപാടി അങ്ങേയറ്റം വിജയ പ്രദമായിരുന്നു എന്നതിൽ സംശയമില്ല. ഈ വർഷം പന്ത്രണ്ടോളം പ്രോഗ്രാമുകളാണ് ലിമ അണിയിച്ചൊരു ക്കുന്നത്. അടുത്ത പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം അറിയിക്കുന്നതായിരിക്കും.

         

           




കൂടുതല്‍വാര്‍ത്തകള്‍.