CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 18 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഗ്രാമർ സ്കൂൾ എൻട്രൻസ് കോച്ചിംഗ് ആരംഭിക്കുന്നു .

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായ കൾച്ചറൽ അസ്സോസിയേഷൻ ഗ്രാമർ സ്കൂൾ എൻട്രൻസ്   കൊച്ചിങ്ങിന് ക്ലാസ്സുകൾ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും രാവിലെ 11.30 മുതൽ 1.30 വരെ വിഥിൻ ഷോ സെന്റ്‌ ജോണ്‍സ് സ്കൂൾ ഓഡിറ്റോറിയത്തിലാണ്  നടക്കുക. കുട്ടികളെ വിവിധ സെക്ഷനുകളായി തിരിച്ച് നടത്തുന്ന പ്രത്യേക കോച്ചിംഗ്  ക്ലാസ്സുകളിൽ കുട്ടികളെ അയക്കുവാൻ താല്പര്യമുള്ള മാതാപിതാക്കന്മാർ താഴെ പറയുന്ന നമ്പരുകളിൽഅസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടണം.

കഴിഞ്ഞ രണ്ട് വർഷക്കാലത്തിൽ ഏറെയായി അസ്സോസിയേഷൻ ട്യൂഷൻക്ലാസ്സുകൾ , ഡാൻസ് , കരാട്ടെ ക്ലാസ്സുകൾ  എന്നിവക്ക് നേതൃത്വം നല്കി വരുന്നു. ഭാവി തലമുറയുടെ കലാപരവും കായികപരവുമായ  അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനും ഒപ്പം പഠനത്തിലുള്ള ഉയർച്ചക്കും അസ്സോസിയേഷൻ വഹിക്കുന്ന പങ്ക് വിലമതിക്കാ നാവാത്തതാണ്.

ട്യൂഷൻ ക്ലാസ്സുകളിലും എൻട്രൻസ് കോച്ചിംഗ്കളിലും  പങ്കെടുക്കാൻ  താല്പര്യമുള്ളവർ അസ്സോസിയേഷൻപ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ :- 07854376260, സെക്രട്ടറി  സായി ഫിലിപ്പ് :- 07743848717 എന്നിവരുമായി ബന്ധപ്പെടണം.              




കൂടുതല്‍വാര്‍ത്തകള്‍.