CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 4 Minutes 7 Seconds Ago
Breaking Now

കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ കായംകുളം മുനിസിപ്പൽ ചെയർമാനുമായ അഡ്വ സി ആർ ജയപ്രകാശ് ലണ്ടനിൽ എത്തിചേർന്നു.

ലണ്ടൻ : കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കായംകുളം മുനിസിപ്പൽ ചെയർമാനുമായ അഡ്വ . സി ആർ ജയ പ്രകാശ്‌ ലണ്ടനിൽ എത്തിച്ചേർന്നു. ഇന്നലെ വൈകിട്ട് ലണ്ടൻ ഹീത്ത് ത്രൂ എയർ പോർട്ടിൽ എത്തിച്ചേർന്ന അദ്ദേഹത്തിന്  ഒ ഐ സി സി യു കെ നാഷണൽ കമ്മിറ്റി മെമ്പറായ ശ്രീ ബിജു കല്ലമ്പലം , സറാ റീജൻ ട്രഷറാർ ശ്രീ മഹേഷ്‌ മിച്ചം , ഒ ഐ സി സി യു കെ പ്രവർത്തകരായ പ്രേം ശങ്കർ, സൻജിത്ത് ശ്രീകണ്ഡൻ എന്നിവരും  പങ്കെടുത്തു.

അഡ്വ . സി ആർ ജയപ്രകാശ്‌ മുൻ കായംകുളം മുനിസിപ്പൽ ചെയർമാനും, സംസ്ഥാന കോ-ഓപ്പറേറ്റീവ്  യൂണിയൻ മെമ്പറും , നാഷണൽകോ-ഓപ്പറേറ്റീവ്  യൂണിയൻ മെമ്പറും ആണ്. കായംകുളം അസ്സെംബ്ലി കോണ്‍ഗ്രസ്  പ്രസിഡന്റായും , ഡി സി സി പ്രസിഡന്റും , ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്നു . നിലവിൽ കയർ ബോർഡ്‌ മെമ്പറും, ശ്രീ നാരായണ ട്രസ്റ്റ് എക്സിക്ക്യൂട്ടീവ്  മെമ്പറും  കൊച്ചി സി സി ജനറൽ സെക്രട്ടറിയുമാണ്‌ .

വിദ്യാർ ത്ഥി പ്രസ്ഥാനങ്ങളിലൂടെ നേതാവായി വളർന്നു വന്ന ഇദ്ദേഹം TKMM  Nangarukulangara കോളേജ് യൂണിയൻ ചെയർമാനും  M S M കോളേജ് കായംകുളം യൂണിയൻ ചെയർമാനുമായിരുന്നു. നിയമത്തിൽ ബിരുദം നേടുകയും ഇപ്പോൽ മാവേലിക്കര , കായംകുളം കോടതികളിൽ അറിയപ്പെടുന്ന അഭിഭാഷകനായി സേവനം അനുഷ്ടിച്ചു വരുന്നു. ഭാര്യ ഡോ. ഗിരിജയും മക്കൾ ധന്യ , ധനിക് . ധനിക്  പ്രകാശ്‌  യു കെ യിൽ കുടുംബസമേതം താമസിക്കുന്നു.

ഒ ഐ സി സി യു കെ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വീകരണ യോഗത്തിൽ  അഡ്വ . സി ആർ ജയ പ്രകാശ്‌  പങ്കെടുക്കുന്നതാണ് . അതുപോലെ തന്നെ കെ പി സി സി യുടെ നിർദ്ദേശത്തെ തുടർന്നാണ്‌ ഒ ഐ സിസി യു കെ ചർച്ചയിൽ ഇദ്ദേഹം പങ്കെടുക്കുന്നത്. ഒ ഐ സി സി യു കെ യിൽ കഴിഞ്ഞ കുറെക്കാലങ്ങളായി നിലനില്ക്കുന്ന തർക്കങ്ങളും, വ്യക്തിപരമായ ആരോപണങ്ങളും  ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുകയും ഇതിൽ നിന്നും വരുന്ന അഭിപ്രായങ്ങൾ കെ പി സി സിക്കും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിക്കും നേരിട്ട് സമർപ്പിക്കുന്നതാണ് . ഇന്ന് നടക്കുന്ന യോഗത്തിൽ കെ പി സി സി പ്രസിഡന്റ്‌ ശ്രീ വി എം സുധീരൻ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതയിരിക്കും .

ഈ യോഗത്തിലും ചർച്ചയിലും ഒ ഐ സി സിയുടെ മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ഒ ഐ സി സിയുടെ നാഷണൽ കമ്മിറ്റി കണ്‍വീനർ ശ്രീ ടീ ഹരിദാസ്‌  അഭ്യർ ത്ഥിച്ചു. ഒ ഐ സി സിയുടെ ജോയിന്റ് കണ്‍വീനർ ശ്രീ ലക്സണ്‍ കല്ലുമാടിക്കൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിട്ടുള്ള ഒ ഐ സി സിയുടെ പ്രവർത്തന റിപ്പോർട്ട്‌  വായിക്കുന്നതായിരിക്കും. ഒ ഐ സി സിയുടെ നാഷണൽ ഓർഗ്ഗനൈസിങ്ങ്  കമ്മിറ്റി ഈ യോഗത്തിന്  നേതൃത്വം  കൊടുക്കുകയും, ലണ്ടൻ സറി, ക്രോയിടോൻ - റീജൻ മുഴുവാൻ പ്രവർത്തകരും ഈ യോഗത്തിനെ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിട്ടുണ്ട് . ഈ യോഗം ഒരു വൻ വിജയമക്കിത്തീർക്കണമെന്നും ചർച്ചയിലൂടെ  എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തണമെന്ന് കെ പി സി സി ആഹ്വാനം ചെയ്തു.

 വേദി :- 505  LONDON ROAD ,CROYDON   CR 76 AR (Opposite MAYDAY Hospital )

   



          






കൂടുതല്‍വാര്‍ത്തകള്‍.