CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 17 Seconds Ago
Breaking Now

ദൈവസ്‌നേഹത്തിന്റെ കരസ്പര്‍ശമാണ് സഭയുടെ ജീവകാരുണ്യശുശ്രൂഷകള്‍: മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: ദൈവസ്‌നേഹം മറ്റുള്ളവരിലേയ്ക്ക് പങ്കുവച്ച് സമൂഹത്തിലെ നിരാലംബരും വേദനിക്കുന്നവരുമായവര്‍ക്ക് അഭയവും ആശ്രയവുമാകുന്ന ശുശ്രൂഷയാണ് കത്തോലിക്കാ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ജീവകാരുണ്യരംഗത്ത് സര്‍ക്കാരും ഭരണസംവിധാനങ്ങളും പരാജയപ്പെടുമ്പോഴും സഭ സജീവമാണ്.  നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വൈദികരുടെയും സന്യാസിനികളുടെയും അല്മായരുടെയും കരസ്പര്‍ശം ലക്ഷക്കണക്കിനായ ജനങ്ങള്‍ക്കാണ് ജീവിതത്തില്‍ പ്രത്യാശയും പ്രതീക്ഷയും പകരുന്നത്.  നാനാജാതി മതസ്ഥരാണ് ഈ ശുശ്രൂഷകളുടെ ഗുണങ്ങള്‍ ഏറ്റുവാങ്ങുന്നത്.  വിശ്വാസികളുടെ പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന 63 ജീവകാരുണ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന്  മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.  

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ചാരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.റോയി മാത്യു വടക്കേല്‍, സെക്രട്ടറി സിസ്റ്റര്‍ പ്രതിഭ എന്നിവര്‍ രൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി.   പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട് മോഡറേറ്ററായിരുന്നു. ആനിയമ്മ ജോസഫ്, തോമസ് വെള്ളാപ്പള്ളി, കുര്യന്‍ ഒഴുകയില്‍, ബെന്നി ഒരപ്പാഞ്ചിറ, പി.എസ്. വര്‍ഗീസ്, ജിജിമോള്‍ ഇലവുങ്കല്‍ എന്നിവര്‍ ഗ്രൂപ്പ് ചര്‍ച്ചാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സിഞ്ചെല്ലൂസ് റവ.ഡോ. ജോസ് പുളിക്കല്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈസ് ചാന്‍സിലര്‍ റവ.ഡോ.മാത്യു കല്ലറയ്ക്കല്‍, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.