CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 54 Seconds Ago
Breaking Now

ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ സലൂട്ട് വിമന്‍സ് അവാര്‍ഡുകള്‍ നല്‍കി പ്രമുഖരെ ആദരിച്ചു

ഗ്ലോബല്‍ പ്രവാസി മലയാളി  കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ സലൂട്ട് വിമന്‍സ് അവാര്‍ഡുകള്‍ നല്‍കി. യുവതലമുറയിലെ സ്ത്രീരത്‌നങ്ങളായ നടിയും എഴുത്തുകാരിയുമായ സരയു, മാധ്യമപ്രവര്‍ത്തക നമിതാ അയ്യര്‍, സിനിമാഗാന രചയിതാവും കവിയത്രിയുമായ ശശികല മോനോന്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചത്.

കൊച്ചിയിലെ ഗോസിപ്പ് കോര്‍ണറില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ പ്രവാസി മലയാളി  കൗണ്‍സില്‍ ചെയര്‍മാന്‍ സാബുകുര്യന്‍ അധ്യക്ഷത വഹിച്ചു. സിനിമതാരം ബാബു ആന്റണിയും കുടുംബവും പരിപാടിയിലെ പ്രധാന അതിഥികളായിരുന്നു.  ഉഗ്മ( യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍) പ്രസിഡന്റ് എബ്രഹാം ജോണ്‍, പ്രവാസി ബന്ധു എസ്. അഹമ്മദ്, ഗ്ലോബല്‍ പ്രവാസി മലയാളി  കൗണ്‍സില്‍ കേരള പ്രസിഡന്റ് അഡ്വക്കേറ്റ് ബഷീര്‍ റാവൂത്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ  നിരവധി സ്ത്രീ രത്‌നങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.