CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 8 Seconds Ago
Breaking Now

ഗുഡ്‌നെസ് ,ഡിവൈന്‍ ടിവി ചാനലുകളില്‍ കാനാന്‍ദേശം പ്രക്ഷേപണം ഇന്നു(ഞായര്‍)മുതല്‍

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30 മുതല്‍ 8.30 വരെയും തുടര്‍ന്ന് മറ്റു ദിവസങ്ങളില്‍ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും.

 

കൊച്ചി : ഗുഡ്‌നെസ്, ഡിവൈന്‍ ടിവി ചാനലുകളില്‍ ബൈബിള്‍ റിയാലിറ്റി ഷോ കാനാന്‍ദേശം ഇന്ന് (ഞായര്‍) മുതല്‍ പ്രക്ഷേപണം ആരംഭിക്കുന്നു.  എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30 മുതല്‍ 8.30 വരെയും തുടര്‍ന്ന് മറ്റു ദിവസങ്ങളില്‍ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും.  ജീവിതാനുഭവങ്ങള്‍, പങ്കുവയ്ക്കലുകള്‍, സാക്ഷ്യങ്ങള്‍, ബൈബിള്‍ അധിഷ്ഠിത ചോദ്യോത്തരങ്ങള്‍, ഒട്ടനവധി സമ്മാനങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ.  ആഗോള കത്തോലിക്കാ സഭയുടെ വിവിധ ശുശ്രൂഷാ തലങ്ങളെ വിവിധ എപ്പിസോഡുകളില്‍ പ്രത്യേകമായി സൂചിപ്പിക്കുന്നു.  സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതാരകനും സന്തോഷ് മണിമല പ്രൊഡ്യൂസറുമാണ്.  

 




കൂടുതല്‍വാര്‍ത്തകള്‍.