CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 52 Seconds Ago
Breaking Now

ഒ ഐ സി സി യൂറോപ്പ് സമ്മേളനത്തിൽ എല്ലാ പ്രവർത്തകരും സഹകരിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ്

ലണ്ടൻ : ഒ ഐ സി സി  യൂകെയിൽ  ഇന്ന്  നിലനില്ക്കുന്ന  ചില തർക്കങ്ങൾ  എത്രയും  പെട്ടെന്ന്  പരിഹരിക്കണമെന്ന് കെ പി സി സിയുടെ  നിർദേശത്തെ തുടർന്ന്  ചർച്ച നടത്തുവാൻ  യുകെയിൽ  വന്നിട്ടുള്ള  ഒ ഐ സി സി യൂറോപ്പ്  സമ്മേളനത്തിൽ  എല്ലാ പ്രവർത്തകരും സഹകരിക്കണമെന്ന്  കെ പി സി സി ജനറൽ  സെക്രട്ടറി  അഡ്വ.  സി.ആര്‍ ജയപ്രകാശ്   ഒ ഐ സി സി യുടെ  നാഷണൽ  ഓർഗനസിംഗ് കമ്മറ്റി  ചർച്ച നടത്തി. ഒ ഐ സി സിയുടെ  കണ്‍വീനർ  ശ്രീ . ടി . ഹരിദാസ്‌  ജോയിന്റ് കണ്‍വീനർമാരായ  ലക്സണ്‍  കല്ലുമാടിക്കൽ , കെ. കെ മോഹൻദാസ്‌ കമ്മറ്റി  അംഗങ്ങളായ  ബിജു കല്ലമ്പലം , ആന്റണി മാത്യു , സുനു ദത്ത് , മഹേഷ്‌ മിച്ചം , സുരേഷ് ബാബു, ജവഹർ , സുമലാൽ ,  മഹാദേവ് , ബേബികുട്ടി ജോർജ്, അഷറഫ്  എന്നിവർ  ചർച്ചയിൽ  പങ്കെടുത്തു.

 

8 തീയതി ശനിയാഴ്ച  ലണ്ടനിൽ  വച്ച്  നടന്ന  സ്വീകരണയോഗത്തിൽ ഒ ഐ സി സി  യുടെ ഇതുവരെ  നടന്ന പ്രവർത്തന റിപ്പോർട്ട്‌   ഒ ഐ സി സിയുടെ  ക ണ്‍വീന ർ  ലക്സ ണ്‍  കല്ലുമാടിക്കൽ കെ പി സി സി ജനറൽ  സെക്രട്ടറിക്ക് സമർപ്പിച്ചു. ക ണ്‍വീന ർ  ശ്രീ . ടി . ഹരിദാ സിന്റെ  അദ്യക്ഷതയിൽ  കൂ ടിയ യോഗത്തിൽ ഒ ഐ സി സി യുകെയിൽ  ഇന്ന് നിലനില്ക്കുന്ന  തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കപെടുകയുണ്ടായി. 

 

കെപിസിസിയുടെ  തീരുമാനങ്ങൾ ജനറൽ  സെക്രട്ടറി ഈ ചർച്ചയിൽ  മുന്നോട്ട് വച്ചു. എല്ലാവരുടെയും സഹകരണം  ആവിശ്യമാണെന്നും എല്ലാവരെയും  ഉൾകൊണ്ടു   കൊണ്ട്   ആരെയും വ്യക്തിപരമായി  മാറ്റി നിർത്താതെ എല്ലാവർക്കും സ്ഥാനം  നല്കി കൊണ്ട്  ചർച്ചയിലൂടെ  ഇപ്പോൾ നിലനില്ക്കുന്ന  പ്രശ്നങ്ങൾ  പരിഹരിക്കാൻ  സാധിക്കുമെന്ന് അഡ്വ. സി ആർ ജയപ്രകാശ്  പറഞ്ഞു. പ്രവാസികളായ  എ ല്ലാവരും  ഈ രാജ്യത്ത്  കഷ്ട പെട്ട്  ജോലി  ചെയ്യാൻ  വന്ന വരാണെന്നും ഇവിടെ വന്ന്  നമ്മുടെ ഇടയിൽ  തന്നെ  പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലന്ന് അദ്ദേഹം  പറഞ്ഞു. ഏറ്റവും വിദ്യാസമ്പന്നമരായ  യുകെയിലെ മലയാളികൾ  ഒത്ത് ഒരുമിച്ചു  ഈ രാജ്യത്ത് ജീവിക്കണമെന്നും  നമ്മൾ  മറ്റുള്ളവർക്ക് ഒരു മാത്യക ആകണമെന്നും  പറഞ്ഞു.

 

നമ്മൾ  എല്ലാവരെയും അംഗീകരിക്കാൻ  പഠിക്കണമെന്നും  എന്നാൽ മത്രമെ നിലവിൽ ഉള്ള പ്രശ്നങ്ങൾ  പരിഹരിക്കാൻ  സാധിക്കുക ഉള്ളെന്നും  അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ  ആക്ഷേപം  ഉന്നയിക്കാതെ  പാർട്ടിക്കുവേണ്ട  ശക്തി  തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ  നല്കണമെന്നും  സ്ഥാനമോഹങ്ങൾക്ക് വേണ്ടി  പ്രവർത്തിക്കാതെ  പാർട്ടിയെ ശക്തിപെടുത്തുവാൻ വേണ്ടി പ്രവർത്തിക്കണമെന്നും  അറിയിച്ചു. വ്യക്തിപരമായ  ആരോപണങ്ങൾക്ക് ആരും സ്ഥാനം കൊടുക്കാതെ എല്ലാവരെയും അന്യോന്യം ശക്തിപെടുത്തുവാൻ പരിശ്രമിക്കണമെന്നും  നമ്മുക്ക്  അധികം ആവിശ്യമുള്ളത് വിട്ടുവീഴ്ച  മനോഭാവം  ആണെന്നും  അദേഹം പറഞ്ഞു. 

ചർച്ചയിൽ ഉടനീളം  ഇപ്പോൾ  നിലവിൽ നില്ക്കുന്ന തർക്കങ്ങളും വ്യക്തിപരമായ ആരോപണങ്ങളും  എല്ലാം തന്നെ ചർച്ച ചെയ്യപെടുകയുണ്ടായി . വ്യക്തിപരമായ ആരോപണങ്ങൾ  എല്ലാം തന്നെ  മാറ്റിവയ്ക്കണമെന്നും , സമൂഹത്തിൽ വ്യക്തികളെ  അധിഷേപിച്ച് സംസാരിക്കുന്നത് ആരോഗ്യപരമായ  പ്രവണത  അല്ലന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തികളെയും  മാറ്റി  നിർത്താൻ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്  ആവില്ലന്നും . കെപിസിസി  പ്രസിഡന്റ്‌  ശ്രീ . വി എം സുധീരൻ എല്ലാവരെയും  ഉൾക്കൊള്ളുന്ന രീതിയാണ്  സ്വീകരിച്ചിരിക്കുന്നത് എന്നും , അതുകൊണ്ട്  ഒ ഐ സിസി യുകെയിൽ  നിലനില്ക്കുന്ന ചില തർക്കങ്ങൾ  കെപിസിസി രമ്യമായി പരിഹരിക്കപെടുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും സഹകരണം  ആവിശ്യമാ ണെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.  ചർച്ചയിൽ പങ്കെടുത്ത  എ ല്ലാവരുടെയും  നിർദേശങ്ങൾ  കേൾക്കുകയും ഇതിൽ  ചില നിർദേശങ്ങ ൾ  ഒ ഐ സി സി ചാർജുള്ള സെക്രട്ടറിമാരായ  എൻ. സുബ്രമണ്യം , മാന്നാർ അബ്ദുൾ  ലത്തീ ഫ് , അജയ് മോഹൻ തുടങ്ങിയവർ മുഖ്യമന്തി ഉമ്മൻ ചാണ്ടി , ആഭ്യന്തര മന്ത്രി  രമേശ്‌ ചെന്നിത്തല ഒ ഐ സി സി ഗ്ലോബൽ  കമ്മറ്റി  എന്നിവർക്ക് രേഖാ മൂലം  റിപ്പോർട്ട്‌  സമർപ്പിക്കുമെന്ന് ഉറപ്പ് നല്കി. കെപിസിസി എടുത്ത  തീരുമാ നങ്ങൾ  എല്ലാവരും  അംഗീകരിക്കുകയാണ് ചെയ്യെണ്ടതെന്നും  ഇതിനെ  ആരും എതിർക്കുന്നത് ശരിയല്ലന്നും ഇതാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ  പാരമ്പര്യം എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മടങ്ങി ചെന്നാൽ  ഉടൻ  തന്നെ കെപിസിസി  നേതാക്കളെ  എത്രയും പെട്ടെന്ന്  യുകെയിലേക്ക് വരാൻ നിർദേശിക്കുമെന്നും  . യുകെയിൽ  വരുന്ന  കെപിസിസി  നേതാക്കൾ  ആദ്യം ചെയ്യേണ്ടത് കെപിസിസി അംഗീകരിച്ച  21 അംഗ  നാഷണൽ  ഓർഗനയിസിംഗ്  കമ്മറ്റിയുമായി  ചർച്ച നടത്തി ആദ്യ ദിനത്തിൽ  തീരുമാനങ്ങൾ  ഒന്നിച്ച് കൈകൊള്ളണമെന്നും  . രണ്ടാം ദിവസം  എല്ലാ  സിറ്റി കൌണ്‍സിൽ  നേതാക്കളെയും  കൂട്ടി  വലിയ വിപുലമായ ചർച്ച നടത്തി  കഴിയുമ്പോൾ  ഇപ്പോൾ  നിലവിൽ  നില്ക്കുന്ന എല്ലാ  പ്രശ്നങ്ങളും  അവസാനിക്കുമെന്നും  അദേഹം പറഞ്ഞു. ഈ ചർച്ചകൾ എല്ലാം കഴിഞ്ഞ് കെപിസിസി  ഉചിതമായ  തീരുമാനങ്ങൾ  എടുക്കുമെന്നും , കെപിസിസി  എടുക്കുന്ന ഏതു തീരുമാനത്തെയും  എല്ലാവരും  അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. 

ഒ ഐ സിസി യുകെയുടെ സ്വീകരണത്തിലും  ഈ ചർച്ചയിലുമൊക്കെ  പങ്കെടുക്കുവാൻ  സാധിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുകയും , യൂറോപ്പ്  സമ്മേളനത്തിൽ പങ്കെടുക്കുവാൻ  അവസരം കിട്ടിയാൽ  അതിൽ വന്ന് പങ്കെടുക്കുമെന്നും  അദേഹം  അറിയിച്ചു. 

 

വരാൻ പോകുന്ന  തെരഞ്ഞെടുപ്പിനെ  എല്ലാവരും  വോട്ടുകൾ  രേഖപെടുത്തി  പാർട്ടിയെ സഹായിക്കണമെന്നും നാട്ടിലുള്ള ബന്ധുക്കളെയും  സുഹ്യത്തുകളെയും  പരിചയകാരെയും ടെലിഫോണി ലൂടെ  ബന്ധപെട്ട്  അവരുടെ  ഓരോ വോട്ടും  കോണ്‍ഗ്രസിനും  യുഡി എ ഫിനും  രേഖപെടുത്ത ണ മെന്നും  അറിയിച്ചു. ചർച്ചയുടെ അവസാനം  ഒഐ സിസി  യുകെയ്ക്കും  നാഷണൽ കമ്മറ്റി  മെമ്പർ  ബിജു  കലാമണ്ഡലം നന്ദി രേഖപെടുത്തുകയും . ദേശീയ ഗാനത്തോടെ  യോഗം അവസാനിക്കുകയും  ചെയിതു. 




കൂടുതല്‍വാര്‍ത്തകള്‍.