CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 56 Seconds Ago
Breaking Now

കർദിനാൾ ആലഞ്ചേരിയുടെ ആദ്യ ചോദ്യവുമായി ഗുഡ്നെസ്, ഡിവൈൻ ടി വി ചാനലുകളിൽ കാനാൻദേശം പ്രക്ഷേപണമാരംഭിച്ചു.

ഗുഡ്നെസ്, ഡിവൈൻ ടി വി ചാനലുകളിൽകാനാൻദേശം ബൈബിൾ റിയാലിറ്റി ഷോയുടെ പ്രക്ഷേപണം തുടങ്ങി. ഉയർത്തെഴുനേറ്റ ക്രിസ്തുനാഥൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതാർക്ക്  എന്ന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ ജോർജ്ജ്  ആലഞ്ചേരിയുടെ ആദ്യ ചോദ്യത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് പ്രേക്ഷകർ ശരിയുത്തരങ്ങളുമായി പ്രാഥമിക റൌണ്ടിൽ പങ്കു ചേർന്നു. യൂറോപ്പ് , ഗൾഫ്‌ , ഇന്ത്യ എന്നീ ക്രമങ്ങളിലാണ് ഏറ്റവും കൂടുതൽ ഉത്തരങ്ങൾ  എസ് എം എസ് വഴിയെത്തിയത്. വിശുദ്ധ ബൈബിൾ കൂടുതൽ ആഴത്തിൽ അറിയുവാനും പഠിക്കുവാനും അവസരമൊരുക്കുവാൻ കാനാൻ ദേശം ബൈബിൾ റിയാലിറ്റി ഷോക്ക് കഴിയട്ടെയെന്ന് കർദിനാൾ ആലഞ്ചേരി ആശംസിച്ചു . തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിലും പങ്കു ചേർന്നു. ഞായറാഴ്ചകളിൽ വൈകുന്നേരം 7.30 മുതൽ 8.30 വരെ പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡുകൽ തുടർന്ന് എല്ലാ ദിവസവും ആവർത്തിക്കും.

വിശുദ്ധനാട്  സന്ദർശനം , പുരസ്ക്കാരങ്ങൾ , ക്യാഷ് അവാർഡുകൾ എന്നിങ്ങനെ സമ്മാനങ്ങളും നല്കപ്പെടുന്നു. ലോകത്തിന്റെ ഏതു കോണിൽ നിന്നും മത്സരത്തിൽ പങ്കു ചേരുവാൻ പ്രാഥമിക റൌണ്ടിൽ അവസരമുണ്ട് . സീറോ മലബാർസഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യൻ അവതാരകനാകും. സന്തോഷ്‌ മണിമല പ്രോഡ്യൂസറുമാണ് . ബൈബിൾ അടിസ്ഥാന ചോദ്യോത്തര മത്സരങ്ങൾക്ക്  പുറമേ കത്തോലിക്കാ സഭയുടെ ആഗോള വളർച്ച, നവസുവിശേഷ പ്രഘോഷണങ്ങൾ, ആതുര സേവന , ആരോഗ്യ , വിദ്യാഭ്യാസ ശുശ്രൂഷ തലങ്ങൾ, സാമൂഹ്യ ഇടപെടലുകൾ , കുടുംബ ജീവിതങ്ങൾ, വൈദിക സന്യാസിനി അല്മായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കാനാൻദേശം ബൈബിൾ ഷോയിൽ ഉൽക്കൊള്ളിച്ചിരിക്കുന്നു. കർട്ടൻ റെ യ്സിംഗിന് ശേഷം മാർച്ച്‌ 30 മുതൽ മത്സര എപ്പിസോഡുകൾ പ്രേക്ഷകരിലെത്തും .   


                   




കൂടുതല്‍വാര്‍ത്തകള്‍.