CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 27 Seconds Ago
Breaking Now

ജീവ കാരുണ്യ പ്രവർത്തനത്തിന്റെ വറ്റാത്ത ഉറവയുമായി മാഞ്ചസ്റ്റർ സാന്തോം യൂത്ത് ...

മാഞ്ചസ്റ്റർ  : കഴിഞ്ഞ വർഷം നവംബറിൽ ലോകത്തെയാകമാനം നടുക്കിയ ഫിലിപ്പൈൻസ്  ദുരന്തത്തിനരയായവരെ സഹായിക്കാനായി മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ സി  സെന്ററിന്റെ  യുവ ജന വിഭാഗമായ സാന്തോം കാത്തലിക് യൂത്ത് മൂവ് മെന്റിന്റെ സംഭാവനയായ 770 പൗണ്ട് CAFOD U K ക്ക് കൈമാറി. കഴിഞ്ഞ മൂന്നു മാസങ്ങളിലായി വിവിധയിനം സംരംഭങ്ങളിലൂടെയാണ്  യുവജനങ്ങൾഈ തുക സമാഹരിച്ചത്.  ക്രിസ്തുമസ് റഫിൽ സെയിൽ , യുവജനങ്ങളുടെ സ്പോണ്‍സേർഡ്  ഫുട്ബോൾ മാച്ച്, മാതാപിതാക്കളും യുവജനങ്ങളും തമ്മിൽ നടന്ന ചാരിറ്റി ക്രിക്കറ്റ്  മാച്ച് , ഞായറാഴ്ചകളിൽ കുർബ്ബാനക്ക് ശേഷമുള്ള കേക്ക് ആൻഡ്‌ കോഫി സെയിൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ്  ഈ തുക സമാഹരിക്കാൻ കഴിഞ്ഞത്.

മാർച്ച് ഒന്നാം തീയതി ഞായറാഴ്ച പ്രസ്തുത തുക  CAFOD U K യുടെ മാഞ്ചസ്റ്റർ പ്രതിനിധിയായ ശ്രീമതി മേരി ലോമസിന് സാന്തോം യൂത്ത് അംഗങ്ങൾ കൈമാറി. തദവസരത്തിൽ സന്നിഹിതരായിരുന്ന യു കെ യിലെ സീറോ മലബാർ സഭ  കോർഡിനേറ്റർ ഫാ  തോമസ്‌  പാറടിയിൽ സാന്തോം യുവ ജനങ്ങളെ  അനുമോദിക്കുകയും കാരുണ്യ പ്രവർത്തികളിൽ കൂടുതൽ കർമ്മോജ്ജ്വലരാകാൻആഹ്വാനം ചെയ്യുകയുമുണ്ടായി . പ്രസ്തുത തുക ഏറ്റുവാങ്ങിയ ശ്രീമതി മേരി ലോമസ് യുവജനങ്ങൾക്കും അവർക്ക് നേതൃത്വം കൊടുത്ത സാന്തോം സ്പിരിച്ച്വൽ ഡയറക്ടർ ഫാ സജി മലയിൽ പുത്തൻ പുരയിലിനും  നന്ദി രേഖപ്പെടുത്തുകയും ഈ തുക വീടുകള നഷ്ട പ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അറിയിച്ചു. ഫിലിപ്പൈൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി  CAFOD U ക ഇതിനോടകം 4.7 മില്യണ്‍ പൗണ്ട്  ചെലവഴിക്കുകയുണ്ടായി .

കഴിഞ്ഞ വർഷം സാന്തോം യൂത്ത് ഇത്തരത്തിലുള്ള രണ്ട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആഫ്രിക്കയിലെ കുടിവെള്ള പദ്ധതിയിലേക്ക് 1000 പൗണ്ടും, കോട്ടയം കേന്ദ്രമായി പ്രവര്ത്തിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്  500 പൗണ്ടും കൈമാറിയിരുന്നു. കലാ കായിക രംഗങ്ങളിലെന്നപോലെ  ജീവ കാരുണ്യ പ്രവർത്തനങ്ങളിലും തങ്ങള് ഉത്സുകരാണെന്ന് തെളിയിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്ന സാന്തോം കാത്തലിക് യൂത്ത് മൂവ് മെന്റിന്റെ  പ്രവർത്തനങ്ങൾ യു കെ യിലെ പ്രവാസി മലയാളികൾക്ക് അഭിമാനത്തിന് വക നല്കുന്നു.

     

       

 

              




കൂടുതല്‍വാര്‍ത്തകള്‍.