CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 21 Seconds Ago
Breaking Now

പോർട്സ്മൗത്തിലെ മലയാളി അസ്സോസിയേഷനും കേരള ക്രിക്കറ്റ്‌ ക്ളബും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓൾ യൂകെ 20-20 ക്രിക്കറ്റ്‌ ടൂർണമെന്റ് ജൂലൈ 13 ന്

പോർട്സ്മൗത്തിലെ മലയാളി അസ്സോസിയേഷനും കേരള ക്രിക്കറ്റ്‌ ക്ളബും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓൾ യൂകെ 20-20 ക്രിക്കറ്റ്‌ ടൂർണമെന്റ്  ജൂലൈ 13 ന് ഞായറാഴ്‌ച ഫ്ലറിംഗ്ട്ടണ്‍ ക്രിക്കറ്റ്‌  ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 8 ടീമുകൾക്ക് മാത്രം പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് ആയിരിക്കും മുൻഗണന. ഒരേ സമയം രണ്ട് ഗ്രൌണ്ടുകളിൽ ആയിട്ടാവും മത്സരങ്ങൾ നടക്കുക. എവർ റോളിംഗ്  ട്രോഫിയും 500 പൗണ്ട് കാഷ് പ്രൈസും ആയിരിക്കും വിജയിക്കുന്ന ടീമിന് നൽകുക. 250 പൗണ്ട് കാഷ് പ്രൈസ് ആണ് രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ലഭിക്കുക. ജൂലൈ 13 ന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന രാത്രി 7.30 ഓടെയാണ് സമാപിക്കുക.

മോശം കാലാവസ്ഥ മൂലമോ, മറ്റ്  എന്തെങ്കിലും കാരണങ്ങൾ മൂലമോ ജൂലൈ 13 ന് മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ 27 ജൂലൈ 2014 ന് മത്സരം നടത്തുന്നതാണ്. കളി കാണുവാൻ വരുന്നവർക്കും കളിക്കാർക്കും ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും. 

കളികൾ ഔദ്യോഗികമായി സ്പോണ്‍സർ ചെയ്യുന്നത് പ്യുവർ ഇൻഷൂറൻസ് ലിമിറ്റഡ്, ആണ്.   

ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ ബന്ധപ്പെടേണ്ടത്:

ബൈജു കുര്യൻ: 07815313185

മധു മാമ്മൻ: 07737353847




കൂടുതല്‍വാര്‍ത്തകള്‍.